വി. കൊച്ചുത്രേസ്യയുടെ സ്നേഹബലി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിയെട്ടാം ദിനം, ഒക്ടോബർ 01, 2022 

ഒക്ടോബർ മാസം ഒന്നാം തീയതി വി. കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനത്തിൽ അച്ചൻ, ‘വി. കൊച്ചുത്രേസ്യയുടെ സ്നേഹബലി’ എന്ന പേരിൽ എഴുതിയിരിക്കുന്ന ഒരു കുറിപ്പാണ് നമ്മുടെ ചിന്താവിഷയം.

എന്റെ ദൈവമേ, പരിപൂർണ്ണമായ സ്നേഹപ്രകരണത്തിൽ സദാ ജീവിപ്പാനായി അങ്ങേ കരുണ നിറഞ്ഞ സ്നേഹാഗ്നിക്ക് ഒരു ദഹനബലിയായി എന്നെ ഞാൻ സമർപ്പിക്കുന്നു. ഈ പ്രേമാഗ്നി ഇടവിടാതെ എന്നെ ദഹിപ്പിക്കട്ടെ. ഹാ എന്റെ ദൈവമേ, അങ്ങേ അനന്തകാരുണ്യത്തെ എന്റെ ആത്മാവിൽ ചിന്തണമേ. ഞാൻ നിന്റെ അളവറ്റ സ്നേഹത്തിന്റെ ഒരു രക്തസാക്ഷി തന്നെയാകുവാൻ അത് ഇടയാക്കട്ടെ. ഈ സ്നേഹസാക്ഷിത്വം ഞാൻ നിന്റെ സന്നിധിയിൽ ഹാജരാക്കുന്നതിന് എന്നെ യോഗ്യമാക്കിത്തീർത്തുകൊണ്ട് ഈ ജീവിതബന്ധത്തെ താമസമന്യെ തകർക്കുകയും അങ്ങേ കരുണ നിറഞ്ഞ സ്നേഹത്തിന്റെ നിത്യാലിംഗനത്തിന് എന്റെ ആത്മാവ് പറന്നെത്തുവാൻ സംഗതിയാക്കുകയും ചെയ്യുമാറാകട്ടെ.

എന്റെ പ്രാണപ്രിയനായ ഈശോയേ, നിന്നെ ഞാൻ നിന്നെ അനവരതകാലം അഭിമുഖമായി കണ്ട് എന്റെ സ്നേഹത്തെ നിന്നോട് അറിയിക്കുന്നതിനുള്ള ഭാഗ്യം ലഭിക്കുന്നതുവരെ ആയുഷ്കാലപര്യന്തം ഈ സമർപ്പണപ്രകരണത്തെ എന്റെ ചങ്കിന്റെ അടികൾ ഓരോന്നിൽ പോലും അസംഖ്യമായി ആവർത്തിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.