ദൈവസാന്നിധ്യാനുഭവത്തിന്റെ ആനന്ദലഹരി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിനാലാം ദിനം, സെപ്റ്റംബർ 27, 2022 

ദൈവസാന്നിധ്യ സ്മരണയില്ലാതെ ഒരു സന്യാസിക്ക് ജീവിക്കാൻ സാധ്യമല്ല. ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹുമാനപ്പെട്ട പറേടത്തലച്ചന്റെ വാക്കുകളാണിത്.

ദൈവസാന്നിധ്യാനുഭവത്തിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാനും വിശുദ്ധജീവിതം നയിക്കാനും എളുപ്പമാണ്. അപ്പോൾ ഈശോയോട് ചേർന്നിരിക്കാനും അവിടുന്നു പറയുന്നത് ഹൃദയപൂർവ്വം ശ്രവിക്കാനും ഒരുവന് പെട്ടെന്നു കഴിയും. എന്നാൽ ദൈവസാന്നിധ്യ സ്മരണയിൽ നിന്ന് ബോധപൂർവ്വം അകലം പ്രാപിക്കാൻ ശ്രമം നടത്തുമ്പോൾ ജീവിതം ക്ലേശകരവും മനസ് മടുപ്പിക്കുന്നതും ആകും.

ദൈവസാന്നിധ്യാനുഭവത്തിന് ഒരു സുഖവും ആനന്ദവും ലഹരിയുമുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ കൂടെയിരുന്ന് ദൈവസാന്നിധ്യ അനുഭവത്തിലൂടെ സന്യാസ-പൗരോഹിത്യജീവിതത്തിന്റെ ആനന്ദവും ലഹരിയും ആവോളം ആസ്വദിച്ച വ്യക്തിയായിരുന്നു നമ്മുടെ സ്ഥാപകപിതാക്കന്മാർ. ആ ശ്രേഷ്ഠപുരോഹിതരുടെ മാതൃക പിഞ്ചെന്ന് നമ്മുടെ സന്യാസജീവിതം ഫലദായകമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.