ദിവ്യകാരുണ്യ ഈശോയോട് സ്നേഹബന്ധം സ്ഥാപിക്കാം, വളരാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിമൂന്നാം ദിനം, സെപ്റ്റംബർ 26, 2022 

ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാർ പ്രാർത്ഥിച്ച്, പ്രാർത്ഥന ആയവർ ആയിരുന്നു. അതിന് അവരെ സഹായിച്ചത് ദിവ്യകാരുണ്യ ഈശോയോട് അടുത്തിരുന്ന് ദൈവാനുഭവത്തിൽ വളർന്നതിനാലാണ്.

ദിവ്യകാരുണ്യ ഈശോയോട് ഒരു സ്നേഹിതനോടെന്ന പോലെ അവർ സുഹൃദ്സംഭാഷണം നടത്തിയപ്പോൾ ഈശോയുടെ അരുളപ്പാടുകൾ ശ്രവിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും അവർക്ക് എളുപ്പത്തിൽ സാധിച്ചു. എളിയ തോതിൽ ആരംഭിച്ച ദിവ്യകാരുണ്യ സഭ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത്, നമ്മുടെ സഭാപിതാക്കന്മാർ പകർന്ന ഈ വലിയ മാതൃക നിമിത്തമാണ്. ഈശോയോട് സുഹൃദ്ബന്ധം സ്ഥാപിക്കുന്ന ഈ മനോഭാവം നമുക്കും ഒരു ശീലമാക്കാം.

ദിവ്യകാരുണ്യ മിഷനറി സഭയും അതിന്റെ സ്പന്ദനങ്ങളും അൾത്താരയുടെ ഭാഗമായി നിൽക്കുമ്പോൾ മാത്രമേ സഭ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിച്ചേരുകയുള്ളൂ. ദിവ്യകാരുണ്യ ഈശോയോട് സ്നേഹബന്ധം സ്ഥാപിക്കുന്നത്
നമുക്കൊരു ശീലമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.