പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുമ്പസാരവും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിയൊന്നാം ദിനം, സെപ്റ്റംബർ 24 , 2022

വിശുദ്ധ കുമ്പസാരത്തിനായി ദൈവകാരുണ്യത്തിന്റെ കുമ്പസാരക്കൂടിനെ നാം സമീപിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും മദ്ധ്യസ്ഥതയും എപ്പോഴും നമ്മെ സഹായിക്കുമെന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു. 

പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃകയും ജീവിതമനോഭാവങ്ങളും നല്ല കുമ്പസാരത്തിനണയാൻ നമ്മെ പ്രാപ്തരാക്കുന്നു. പാപങ്ങളെക്കുറിച്ച് ഉത്തമ മനഃസ്താപം കൈവരുന്നതിന് ഈശോയുടെ തിരുരക്തത്താൽ നമ്മുടെ ആത്മാവിനെ കഴുകിവെടിപ്പാക്കുന്നതിനും പരിശുദ്ധ അമ്മയെപ്പോലെ യോഗ്യതയുള്ളയാൾ നമുക്ക് വേറെയില്ല. നമ്മുടെ കുറവുകൾ പരിശുദ്ധ കന്യകാമറിയത്തിന്റെ നിറവാൽ പരിഹരിക്കും. കൂദാശകളുടെ സ്വീകരണം സംബന്ധിച്ച് പലർക്കും നേരിട്ടുള്ള ചഞ്ചലചിത്തതയും സമാധാനഭംഗവും തമ്മിൽ മനോധൈര്യവും ശാന്തതയും കൈവരുന്നതിന് അമ്മ സഹായിക്കും.

ദൈവത്തിന്റെറെ ആർദ്രമായ സ്നേഹം നമ്മുടെ ഹൃദയത്തിൽ ചൊരിയപ്പെടുമ്പോഴാണല്ലോ നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മോട് ക്ഷമിക്കുകയും നമ്മെ സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് നാം നമ്മുടെ ഹൃദയത്തില്‍ ഇടം നൽകാൻ സഹായിക്കുന്ന വിശുദ്ധ കൂദാശയായ കുമ്പസാരം യോഗ്യതയോടെ സ്വീകരിക്കാനും പരികർമ്മം ചെയ്യാനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമുക്ക് തേടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.