ദിവ്യകാരുണ്യ ഉപാസന

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാലാം ദിനം, ആഗസ്റ്റ് 18, 2022

“നായ യജമാനൻ്റെ അടുത്തു കിടക്കുന്നതുപോലെ നമ്മൾ ഈശോയുടെ അടുത്തായിരിക്കണം.” – ഫാ. ജോസഫ് പറേടം

ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമായ യഥാർത്ഥ സമർപ്പിത ജീവിതത്തിൻ്റെ ആനന്ദവും സംതൃപ്തിയും ജീവിതത്തിലൂടെ കാണിച്ചു തന്ന ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചൻ ദിവ്യകാരുണ്യ സന്യാസ സമൂഹത്തിന് മുഴുവൻ നൽകിയ ഏറ്റവും വലിയ മാതൃകയും ഇതുതന്നെയാണ്, ദിവ്യകാരുണ്യ ഉപാസന.

ഈശോയുടെ നെഞ്ചോട് ചുറ്റിപിടിച്ചിരുന്ന് ആവോളം സ്നേഹം നുകർന്ന്, ആനന്ദം അനുഭവിച്ച പ്രിയ ശിഷ്യനെപ്പോലെ തൻ്റെ ജീവിതം കൊണ്ട് ബഹുമാനപ്പെട്ട പറേടത്തിലച്ചൻ സന്യാസത്തിൻ്റെ ലക്ഷ്യം കാണിച്ചു തന്നു. ആ ലക്ഷ്യം വേറെ ഒന്നുമല്ല, കൂടെ ആയിരിക്കുക തമ്പുരാനോട് കൂടെ ആയിരിക്കുക എന്നതാണ് .
യജമാനൻ്റെ കാൽക്കീഴിൽ നായ് കിടക്കുന്നതുപോലെ അല്ലെങ്കിൽ യജമാനനൊപ്പം നായ ചരിക്കുന്നതുപോലെ നമ്മുടെയൊക്കെ സന്യാസ ജീവിതം നമ്മുടെ യജമാനനായ ദൈവത്തിൻ്റെ കാൽക്കീഴിൽ, അവൻ്റെ കൂടെ സദാ സഞ്ചരിക്കാനുള്ള ഒരു ആഹ്വാനം സഭാ പിതാവ് നമ്മിൽ ഉണർത്തുന്നു

എന്നും അൾത്താരയുടെ തണലിൽ ജീവിക്കുവാനും അപ്പത്തിൻ്റെ മേശയിൽ നിന്നു ഭക്ഷിച്ച് , ചൈതന്യം ഉൾകൊണ്ടുകൊണ്ട്, അനേകരിലേക്ക് അഭിഷേകം പകരാൻ നമ്മുടെ സഭാ പിതാക്കന്മാരുടെ മാതൃക നമുക്ക് എന്നും പ്രചോദനവും കരുത്തും ആകട്ടെ.

ബ്രദർ മനു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.