ഉറങ്ങുന്നതിനു മുൻപ് കർത്താവിനു നന്ദി പറയാനായി ഒരു നിശാപ്രാർത്ഥന

ഓരോ ദിവസവും അവസാനിക്കുമ്പോൾ, അന്നേ ദിവസം നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കായി ദൈവത്തിനു നന്ദി പറയാൻ നമുക്ക് സാധിക്കണം. സന്തോഷവും വേദനകളും ഒക്കെ നിറഞ്ഞ ദിവസമായിരിക്കാം നമ്മുടേത്. എന്നിരുന്നാലും ദൈവത്തിന്റെ പ്രത്യേകമായ സംരക്ഷണം അനുഭവിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

നമ്മുടെ ദിവസം എങ്ങനെ പോയി എന്നതിനെ ആശ്രയിച്ച്, നമ്മുടെ ജോലിയിൽ സന്തോഷിക്കാം അല്ലെങ്കിൽ ഒരു അവസരം നഷ്‌ടമായതിൽ അസ്വസ്ഥരാകാം. എന്തുതന്നെ ആയാലും, നാം ഓരോ ദിവസവും ചെയ്യുന്ന ജോലി ദൈവത്തിനു സമർപ്പിക്കണം. അത് ചെയ്യാനുള്ള ആരോഗ്യം നമുക്ക് നൽകുന്നത് ദൈവമാണ്.

ഉറങ്ങുന്നതിനു മുൻപ് കർത്താവിനു നന്ദി പറയാനായി ഒരു നിശാപ്രാർത്ഥന ഇതാ…

‘കർത്താവേ, ഞങ്ങളുടെ ശരീരത്തിന് ശാന്തമായ വിശ്രമം നൽകേണമേ. ഞങ്ങൾ ഇന്ന് ചെയ്ത ജോലി ഞങ്ങളുടെ ആത്മാവിന്റെ നന്മയ്ക്കായി പരിഗണിക്കണമേ. ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ, ആമേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.