ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 50

ഉത്ഥിതനായവനെ കല്ലറയ്ക്കുള്ളില്‍ തേടിയവരോടുള്ള ദൂതന്റെ ചോദ്യം ഇതായിരുന്നു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്തിന്?” ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ജീവിതം ഒരു അന്വേഷണമല്ലേ? പുഴ കടലിനെയും പൂമ്പാറ്റ പൂവിനേയും എന്നതുപോലെ നമ്മുടെ ജീവിതവും എപ്പോഴും ഉത്ഥിതനെ തേടുന്നതാവണം. അല്ലെങ്കില്‍ ഞാനും ഉത്ഥിതനും തമ്മിലുള്ള ദൂരം ഇനിയുമേറും. അതുകൊണ്ട് ഈ ഈസ്റ്റര്‍ ഒരു പുതുജീവിതത്തിലേക്കുള്ള മാര്‍ഗ്ഗദീപമാകട്ടെ. ഞാനും ഉത്ഥിതനും തമ്മിലുള്ള കാതങ്ങള്‍ ഇനിയുമേറാതിരിക്കാന്‍, തിരിച്ചറിവിന്റെ ചില തിരിഞ്ഞുനോട്ടങ്ങള്‍ ഇനിയും അനിവാര്യം.

ഏവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!

ഫാ. ചാക്കോച്ചന്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.