ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 47

ദുഃഖവെള്ളി, അന്ന് ജീവിതത്തില്‍ തുടങ്ങിയതെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആ മുപ്പത്തിമൂന്നുകാരന്‍. മനുഷ്യനെന്നു തോന്നാത്തവിധം വിരൂപമാക്കപ്പെട്ട, വികൃതമാക്കപ്പെട്ട നിലയില്‍ കുരിശില്‍ കിടക്കുമ്പോള്‍ ഒരു സംഭാഷണം നടന്നു. യേശുവേ, എന്നെയും ഓര്‍ക്കേണമേ. മകനേ, നീ ഇന്ന് എന്നോടൊപ്പം പറുദീസായിലുണ്ട്.

കൂടെ നടന്നവരും കൂടെ ഉണ്ടാകുമെന്നു പറഞ്ഞവരും മാറിനിന്നപ്പോള്‍ യേശുവിനെ തിരിച്ചറിഞ്ഞവന്‍ – നല്ല കള്ളന്‍! ക്രിസ്തുവിനെ ജീവിതത്തില്‍, മറ്റുള്ളവരില്‍ തിരിച്ചറിയുകയാണ് ക്രിസ്തുവിനുള്ള ജയ്‌വിളി! ലോകത്തില്‍ വികൃതമാക്കപ്പെടുന്ന ക്രിസ്തുവിനെ, തിരുസഭയോട് ചേര്‍ന്നുനിന്ന് ഏറ്റുപറയുവാന്‍ ഈ ദുഃഖവെള്ളിയാഴ്ച ഓരോ ക്രൈസ്തവനും ഭീഷ്മശപഥം ചെയ്യേണ്ടിയിരിക്കുന്നു. ക്രൂശിതാ, കൃപ നല്‍കേണമേ.

ഫാ. ഷാജു മഠത്തിച്ചിറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.