ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 46

പുതിയ ഉടമ്പടിയുടെ സ്നേഹത്തണലില്‍ തള്ളിപ്പറയപ്പെട്ടപ്പോള്‍ തിരുഹിതം ഏറ്റുവാങ്ങിയ സ്നേഹനാഥന്റെ ഗത്സമെനിലേക്ക് നടന്നടുക്കുന്ന കാലൊച്ചകള്‍ ഇതാ, നമ്മുടെ കാതുകളില്‍. പെസഹാ വ്യാഴാഴ്ചയിലെ പുളിപ്പില്ലാത്ത കുരിശപ്പം മുറിച്ചുനല്‍കലും പാനവായനയുമൊക്കെ ജീവിതബന്ധിയാകാതെ അവസാനിക്കാനുള്ളതല്ല. ഒരുമിച്ച് ജീവിതം തുടങ്ങുന്നവര്‍ സ്നേഹനിരാസത്തിന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ നീട്ടിത്തരുമ്പോള്‍ അറിയാത്തവരെപ്പോലെ തള്ളിപ്പറച്ചിലുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഓര്‍ക്കുക, ക്രൂശിതന്റെ പാതയിലേക്ക് ചേര്‍ക്കപ്പെടുവാന്‍ നിന്നെയും അവിടുന്ന് തെരഞ്ഞെടുത്തിരിക്കുന്നുവെന്ന്.

ഫാ. പ്രിയേഷ് തേവടിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.