ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 45

ക്രൂശിതാ, എന്റെ ഈശോയേ, അങ്ങ് എല്ലാം ബോധിപ്പിച്ചത് പിതാവിനെയാണ്. സക്കേവൂസിനൊപ്പം വിരുന്നിനിരുന്നപ്പോഴും മഗ്ദലനയെ മലിനതയിൽ നിന്ന് കൈപിടിച്ചുയർത്തിയപ്പോഴും, കുരിശിലായിരുന്നപ്പോൾ പോലും അങ്ങ് ചുറ്റുമുള്ളവരെയല്ല നോക്കിയത്; പിതാവിനെയാണ്. പലപ്പോഴും മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു കരുതും എന്നോർത്താണ് ഞാൻ ജീവിക്കുന്നത്. ആയിരം സൂര്യതേജസ്സോടെ എന്നെ ഉറ്റുനോക്കുന്ന എന്റെ ഈശോയെ ഓർത്ത്, നിന്നെ നോക്കി നിർമ്മലമായ ചിന്തയോടും വിശുദ്ധിയോടും കൂടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ.

സിജോ എം. ജോൺസൺ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.