ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 43

അടങ്ങാത്ത തിരമാലകൾ പോലെ ഒന്നൊഴിയാതെ വേദനകൾ ജീവിതത്തോണിയിലേക്ക് ആഞ്ഞടിക്കുമ്പോഴും തെല്ലും ഭാവവ്യത്യാസമില്ലാതെ അമരത്തിരുന്നു കൊണ്ട് എന്നെ ആശ്വസിപ്പിക്കുന്ന എന്റെ ക്രൂശിതാ, നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സങ്കടങ്ങളുടെ ദുഃഖവെള്ളികൾക്കുമപ്പുറം പ്രത്യാശയുടെ ഒരു ഉയിർപ്പുണ്ടെന്ന് എന്റെ ഹൃദയത്തിൽ മന്ത്രിച്ചുകൊണ്ട് അവയൊക്കെയും സഹിക്കുവാൻ ക്രൂശിതാ, നീ ഇന്നും എനിക്ക് കരുത്ത് പകരുന്നുണ്ട്. ഒന്നുറപ്പാണ് – ആരൊക്കെ എന്നെ തള്ളിപ്പറഞ്ഞാലും എവിടൊക്കെ ഞാൻ അവഗണിക്കപ്പെട്ടാലും ജീവിതത്തിലെ കാൽവരിയുടെ കദനവഴികൾ താണ്ടുവാൻ ആരുമില്ലെങ്കിലും ഒരാൾ – ക്രൂശിതാ, നീ മാത്രം കൂടെയുണ്ടാകുമെന്നു എനിക്ക് ഉറപ്പാണ്.

റിജോ മണിമല 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.