ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 42

ഒലിവിന്‍ചില്ലകളും പുറങ്കുപ്പായങ്ങളും ഊര്‍ശ്ലേം തെരുവീഥികള്‍ മനോഹരമാക്കുന്ന ദിനം. നമ്മെ രക്ഷിക്കാന്‍ ഒരാളുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓശാന. ഉപേക്ഷിക്കുകയില്ല എന്ന ഉറപ്പില്‍ ഉയരുന്ന അപേക്ഷകള്‍ ഇന്നുമുണ്ട്. രാജാവാണ്. ധാര്‍ഷ്ട്യങ്ങളില്ലാത്ത രാജാവ്. നിലവിളിക്കുന്നവര്‍ തന്നെ കൊലവിളികള്‍ ഉയര്‍ത്തുന്നു എന്നറിഞ്ഞിട്ടും വിനീതമായിരുന്നു അവന്റെ വാക്കും വഴിയുമെല്ലാം. ഇഷ്ടപ്പെടണം ഈ രാജാവിനെ. പടയാളികളില്ലെങ്കിലും പടയൊരുക്കങ്ങളില്ലെങ്കിലും നിനക്കു വേണ്ടി പൊരുതാന്‍ ഒരു ദൈവമുണ്ടെന്ന ഓര്‍മ്മ ഓശാനഗീതങ്ങളാകട്ടെ.

ഫാ. സോജി ചക്കാലക്കല്‍ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.