ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 41

ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല. എങ്കിലും ഈശോയെ എന്തുവേണമെങ്കിലും ചെയ്യാൻ അധികാരമുള്ള പീലാത്തോസ് യാതൊരു മടിയും കൂടാതെ ഒഴിഞ്ഞുമാറുന്നു. നാഥാ, എത്രയെത്ര അവസരങ്ങൾ ഞാൻ പാഴാക്കി. എന്റെ മുമ്പിലുള്ള സഹോദരർ വേദനിക്കുമ്പോൾ, നീതിക്കു വേണ്ടി തേങ്ങലുകൾ ഉയർത്തുമ്പോൾ എത്രയോ വട്ടം ഞാൻ മാറിനിന്നിരിക്കുന്നു. ഇന്നും നിന്നെ ഞാൻ വേദനിപ്പിക്കുന്നു. എന്റെ സഹോദരർക്കു  വേണ്ടി സ്വരമാകുവാൻ, അവർക്ക് ആവശ്യമുള്ള നന്മ അവർക്കു ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ. ഞാനും കുരിശിന്റെ വഴിയിൽ നിന്റെ കൂടെ നടക്കട്ടെ.

സി. ടെസ്സി മനയാണിയിൽ SABS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.