തപസ്സുചിന്തകൾ 39: കുമ്പസാരക്കൂട് നൽകുന്ന പുതുജീവൻ

“കുമ്പസാരക്കൂട്ടിൽ നിന്ന് നാം പുറത്തുവരുമ്പോൾ പുതുജീവൻ നൽകുന്ന, വിശ്വാസത്തിന് തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു” – ഫ്രാൻസിസ് പാപ്പാ.

ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രാര്‍ത്ഥന, ദൈവവചന ധ്യാനം, ഒരുക്കത്തോടെയുള്ള കൂദാശകളുടെ സ്വീകരണം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയപുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദിസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്റെയും ജീവിതനവീകരണത്തിന്‍ന്റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരം എന്ന കൂദാശ നമ്മെ പ്രാപ്തരാക്കുന്നു.

ഫ്രാൻസിസ് പാപ്പാ കുമ്പസാരമെന്ന കൂദാശയെ ദൈവകാരുണ്യവുമായുള്ള കണ്ടുമുട്ടലിന്റെ പ്രഥമ മാർഗ്ഗമായി പഠിപ്പിക്കുന്നു. കുമ്പസാരത്തിൽ “വീണ്ടും സൃഷ്ടിക്കുന്ന ദൈവകാരുണ്യവുമായുള്ള പൂർണ്ണ സമാഗമത്തിന് അവസരമുണ്ട്. അനുരജ്ഞനപ്പെട്ടും അനുരജ്ഞനം കൊടുത്തും സവിശേഷത്തിന്റെ നല്ല ജീവിതം പ്രഘോഷിക്കുന്ന പുതിയ സ്ത്രീ-പുരുഷന്മാർ ഈ കൂദാശയിൽ നിന്നു വരുന്നു.”

ഓ ദൈവമേ, കുമ്പസാരത്തെ ഭയപ്പെടാതെ, പുതുജീവിതത്തിന്റെ ഉറവിടമായി അനുതാപ കൂദാശയെ മനസിലാക്കാൻ എന്നെ പഠിപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.