ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 21

പാപം മരണം ആവശ്യപ്പെടുന്നതു പോലെ നീതി ജീവന്‍ ആവശ്യപ്പെടുന്നു. അവന്റെ നീതി നമ്മുടെ രക്ഷയും അന്തിമ മഹത്വവും ആവശ്യപ്പെടുന്നതിനാല്‍ അവയില്‍ ഒന്നു പോലും അവന്‍ നഷ്ടപ്പെടുത്തുകയില്ല. കൃപയുടെ ശാശ്വത ഉടമ്പടിയുടെ എല്ലാ വ്യവസ്ഥകളും ക്രിസ്തു തന്റെ ജനത്തിനു വേണ്ടി സ്വയം നിറവേറ്റി. അവന്റെ അത്ഭുതകരമായ സ്നേഹം നമ്മുടെ എല്ലാ പാപങ്ങളെക്കാളും വളരെ വലുതാണ്‌. അവന്‍ നമ്മുടെ കടം പൂര്‍ണ്ണമായി അടച്ചു. ഇനി നമുക്ക് നമ്മുടെ ഹൃദയവും മനസും കാല്‍വരിയിലേക്കു തിരിക്കാം, രക്ഷയില്‍ പങ്കുചേരം.

ജോസഫ്‌ കാച്ചാപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.