‘ഈസ്റ്റർ’ എന്ന വാക്ക് ബൈബിളിലുണ്ടോ?

‘ഈസ്റ്റർ’ എന്ന വാക്ക് ബൈബിളിലുണ്ടോ? ശരിയാണ്. ഈസ്റ്റർ എന്ന വാക്ക് ബൈബിളിലില്ല. എന്നാൽ ഈസ്റ്റർ ദിനത്തിൽ നമ്മൾ അനുസ്മരിക്കുന്ന സംഭവങ്ങൾ ബൈബിളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈസ്റ്റർ എന്ന വാക്ക് എങ്ങനെയാവും പ്രചാരത്തിലായിരിക്കുക. ആ വാക്കും ക്രിസ്തുവിന്റെ ഉയിർപ്പും തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വിശ്വാസികളുടെ മനസ്സിൽ അവശേഷിക്കുന്നുണ്ടാവും.

ചില ചരിത്രകാരന്മാർ പറയുന്നത് ‘ഓസ്റ്റൺ’ എന്ന ജർമ്മൻ പാദത്തിൽ നിന്നാണ് ഈസ്റ്റർ എന്ന വാക്ക് ഉണ്ടായതെന്നാണ്. ‘ഓസ്റ്റൺ’ എന്നാൽ ‘സൂര്യോദയം’ എന്നാണ് അർത്ഥം. ക്രൈസ്തവ പാരമ്പര്യത്തിൽ, യേശുവിന്റെ പുനരുത്ഥാനം പലപ്പോഴും സൂര്യോദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം യേശു മരിച്ച് അടക്കപ്പെട്ടതിന്റെ മൂന്നാം ദിവസം അവന്റെ ശിഷ്യന്മാരിൽ ചിലർ പുലർച്ചെ കല്ലറയ്ക്കരികെ ചെന്നപ്പോൾ അവന്റെ ശരീരം കല്ലറയിൽ കണ്ടില്ല എന്ന് ബൈബിളിൽ പറയുന്നു. മറ്റ് ചരിത്രകാരന്മാർ ഈസ്റ്റർ എന്ന വാക്കിന് ‘ഈസ്ട്രെ’ എന്ന ദേവതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ ആഘോഷവുമായി ‘ഈസ്റ്റർ’ എന്ന വാക്ക് എങ്ങനെയാണ് ബന്ധപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും ക്രൈസ്തവർ ഈ വാക്കിനെ തങ്ങളുടേതായ രീതിയിൽ പരിണാമപ്പെടുത്തി എന്നുതന്നെ വേണം വിശ്വസിക്കാൻ.

ഈസ്റ്റർ എന്ന വാക്ക് ബൈബിളിലെ ഒരു പുസ്തകത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അതിൽ അനുസ്മരിക്കുന്ന ക്രിസ്തുവിന്റെ ഉയിർപ്പ് നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.