കുമ്പസാരക്കൂട്: ഒരു കാൽവരി അനുഭവം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിയേഴാം ദിനം, ജൂലൈ 02, 2022

വിശുദ്ധിയോടെ ജീവിച്ചു മരിക്കണം എന്ന ആത്മദാഹത്തോടെ ജീവിച്ച ഒരു പുണ്യ പുരോഹിതനായിരുന്നു ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ. താൻ കുറവുകളുള്ളവനാണ്, പോരായ്മകളുള്ളവനാണ് എന്നു മനസ്സിലാക്കിയ അച്ചൻ കൂടെക്കൂടെ കുമ്പസാരിക്കാൻ അണയുമായിരുന്നു. ഓരോ വിശുദ്ധ കുമ്പസാരശേഷവും കുമ്പസാരക്കൂട് ഒരു കാൽവരി അനുഭവമാണ് എന്ന് അച്ചൻ തിരിച്ചറിഞ്ഞിരുന്നു. ഈശോ തനിക്കു വേണ്ടി കാൽവരി മലയിൽ തന്റെ കുറവുകളുടെ പേരിൽ ഇന്നും വേദനയോടെ തൂക്കപ്പെട്ടിട്ടുണ്ട് എന്ന ദൃശ്യം അച്ചൻ ഓരോ കുമ്പസാരത്തിലൂടെയും തിരിച്ചറിയുകയായിരുന്നു.

“അടുക്കലടുക്കൽ വിശുദ്ധ കുമ്പസാരം കഴിക്കണം” എന്നതായിരുന്നു മത്തായി അച്ചന്റെ ജീവിതനിയമം. വിശുദ്ധിയോടെ ദൈവതിരുമുമ്പിൽ എന്നും വ്യാപരിക്കാൻ പരിശ്രമിച്ച സഭാതനയന്റെ വാക്കുകൾ നമുക്കെന്നും പ്രചോദനമാകണം.

കുമ്പസാരം എന്ന കൂദാശയെ സ്നേഹത്തോടെ സ്വീകരിക്കാനും വിശുദ്ധിയോടെ സമർപ്പണജീവിതം നയിക്കാനും അങ്ങ് ജീവിച്ചുകാണിച്ചു തന്ന മാതൃക ഞങ്ങൾക്കെന്നും ആവേശവും അനുഗ്രഹവും സമ്മാനിക്കട്ടെ.

ബ്ര. ജിൻസൺ ഷാജി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.