ബലിജീവിതം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിയാറാം ദിനം, ജൂലൈ 01, 2022

വരപ്രസാദ സൂര്യനാകുന്ന വിശുദ്ധ കുർബാനയാണ് സർവ്വലോകത്തിന്റെയും ശക്തികേന്ദ്രവും പ്രഭവസ്ഥാനവും.

ഓരോ നിമിഷവും ലോകമെമ്പാടുമുള്ള ബലിവേദികളിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു. ആർദ്രമായ ദൈവസ്നേഹം അനന്തമായി പ്രവഹിക്കുന്ന വിശുദ്ധ കുർബാനയുടെ മൂല്യവും ശക്തിയും മനസിലാക്കുന്നതിൽ പലപ്പോഴും മനുഷ്യൻ പരാജയപ്പെടുന്നു. ഒരമ്മ തന്റെ കുഞ്ഞിനു നൽകുന്ന മുലപ്പാൽ അതിന്റെ ജീവൻ പരിപോഷിക്കുന്നതു പോലെ, ഓരോ വിശുദ്ധ കുർബാനയിലും ഈശോ തന്റെ ശരീര-രക്തങ്ങളിലൂടെ നമുക്ക് ആത്മീയജീവൻ നൽകുന്നു. ആ ജീവനെ നമുക്ക് കൂടുതൽ സ്നേഹിക്കാം. അതുവഴി ലഭിക്കുന്ന കൃപ നമുക്ക് തിരസ്കരിക്കാതിരിക്കാം.

നിരന്തരം ബലിയർപ്പണത്തിന്റെ സ്മരണയിൽ വ്യാപരിച്ചാൽ അനുദിന ജീവിത ഉത്തരവാദിത്വങ്ങളിലും നമ്മുടെ കൂടിക്കാഴ്ചകളിലും വിശുദ്ധ കുർബാനയിൽ നിന്ന നിർഗ്ഗളിക്കുന്ന വരപ്രസാദം നമുക്ക് അനുഭവിക്കാൻ കഴിയും.

വിശുദ്ധ കുർബാനയുടെ പ്രവാചകമൂല്യങ്ങളുടെ പ്രതിധ്വനിയായിരുന്ന ആലക്കളത്തിലച്ചനും ദിവ്യകാരുണ്യത്തിന്റെ പ്രേഷ്ഠശിഷ്യഭാവമായിരുന്ന പറേടത്തിലച്ചനും കാണിച്ചുതന്ന നല്ല മാതൃകകൾ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും വിശുദ്ധ കുർബാനയുടെ വരപ്രസാദം നുകരാൻ ഓരോ ദിവ്യകാരുണ്യ പ്രേഷിതനെയും ശക്തനാക്കുന്നു. ദിവ്യകാരുണ്യ ബലിയുടെ അൾത്താരയിൽ ശക്തി കണ്ടെത്തിയ ആലക്കളത്തിലച്ചനും തിരുസാന്നിധ്യത്തിന്റെ വിശുദ്ധ കൂടാരത്തിൽ അഭയം തീർത്ത പറേടത്തിലച്ചനും ഓർമ്മയിൽ എന്നും തങ്ങിനിൽക്കട്ടെ.

ബ്ര. ജെറിൻ കിളിയന്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.