അൾത്താരയിൽ നിന്നും, അൾത്താരയിലേക്കും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയേഴാം ദിനം, ജൂൺ 22, 2022

ഒരു ദിവ്യകാരുണ്യ പ്രേഷിതനെ സംബന്ധിച്ച് വിശുദ്ധ കുർബാനയുടെ ആഘോഷമാണ് ഒരു ദിവസത്തിന്റെ കേന്ദ്രബിന്ദു. നമ്മുടെ ജീവിതവും എല്ലാ പ്രവർത്തനങ്ങളും വിശുദ്ധ കുർബാനയിൽ നിന്നു പുറപ്പെടുകയും വിശുദ്ധ കുർബാനയിലേക്ക് നയിക്കപ്പെടുന്നതുമായിരിക്കണം എന്ന് സഭാനിയമം പതിനെട്ടാം നമ്പറിൽ പറയുന്നു. “As the Eucharistic celebration is the central event of the day, our whole life and all action should flow from, and lead up to the Altar Event.”

സമർപ്പിതർ, പ്രത്യേകിച്ച് ദിവ്യകാരുണ്യ മിഷനറിമാർ എന്ന നിലയിൽ നമ്മുടെ അനുദിന ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഏറെ വലുതാണ്. സഭയുടെ ഹൃദയവും ജീവന്റെ ഉറവിടവും വിശുദ്ധ കുർബാനയാണ്. എല്ലാ കുദാശകളും ദൈവത്തെ കണ്ടുമുട്ടാനുള്ള വേദികളാണങ്കിലും വിശുദ്ധ കുർബാനയിൽ ദൈവസ്നേഹവുമായി ഒന്നാകൻ പ്രത്യേകമാംവിധം അവസരം കൈവരികയും നമ്മുടെ ജീവിതത്തിന് ആവശ്യമായതിനെല്ലാം വിശുദ്ധ കുർബാനയിൽ അർത്ഥം കണ്ടെത്തുകയും ചെയ്യുന്നു.

ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ, 1950 ഡിസംബറിൽ എറണാകുളത്ത് വച്ചു നടന്ന ദിവ്യകാരുണ്യ സമ്മേളനത്തിൽ നടത്തിയ പ്രബന്ധത്തിന്റെ രണ്ടാം ഭാഗത്തിൽ പറയുന്നത്, നമ്മുടെ ജീവിതം തുടർച്ചയായ ബലിയായിരിക്കണം എന്നാണ്. “ബലി അതിന്റെ സൂക്ഷ്മമായ അർത്ഥത്തിൽ ആളിന്റെ പരിപൂർണ്ണമായ ജീവിതാർപ്പണമാണ്. തന്മൂലം പീഠത്തിലെ ബലിയോടു ചേർന്ന് എന്റെ ജീവിതം മുഴുവൻ ബലിയായിത്തീരണം. എന്നാൽ പീഠത്തിലെ ബാഹ്യമായ അനുഷ്ഠാനത്തിൽ മാത്രം എന്റെ ബലി അവസാനിക്കുന്നില്ല. കാരണം, ജീവിതത്തിന് രണ്ട് വശങ്ങളുണ്ട്. പ്രവർത്തനവശവും സഹനവശവും. ആകയാൽ എന്റെ ആദ്ധ്യാത്മികവും ശാരീരികവും മാനസികവുമായ സകല ക്രിയകളും, ചലനങ്ങൾ പോലും ബലിയുടെ അരൂപിയിൽ അനുഷ്ഠിക്കപ്പെടണം” (ഫാ. സിറിയക് തെക്കേക്കുറ്റ് MCBS “പരിശുദ്ധാത്മ ധ്വനി” പേജ് 94).

അൾത്താരയിൽ നിന്നും അൾത്താരയിലേക്കും ജീവിതം നയിക്കാനും ജിവിതങ്ങളെ നയിക്കാനും ദിവ്യകാരുണ്യ നാഥാ, ഞങ്ങളെ പ്രാപ്തരാക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.