ദിവ്യകാരുണ്യ ഈശോയുടെ ഹൃദയസ്പന്ദനം അറിഞ്ഞ പറേടത്തിലച്ചൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയഞ്ചാം ദിനം, ജൂൺ 20, 2022

ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചനെ ഈശോയുടെ വക്ഷസ്സിൽ ചാരിക്കിടന്ന യോഹന്നാനോടും മുന്തിരിച്ചെടിയിൽ ചേർന്നുനിൽക്കുന്ന ശാഖയോടുമാണ് സഭാനിയമത്തിൽ ഉപമിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്നേഹവും സാമീപ്യവും ദിവുകാരുണ്യത്തിൽ സവിശേഷമായ രീതിയിൽ അനുഭവിച്ചറിഞ്ഞ വ്യക്തിയായിരുന്നു പറേടത്തിലച്ചൻ. ‘ഒരു സെക്കൻ്റ് നേരം വിശുദ്ധ കുർബാനയുടെ മുമ്പിൽ വിശ്വാസത്തോടു കൂടി ജീവിക്കുന്ന ക്രിസ്ത്യാനിക്ക് കിട്ടുന്ന ഭാഗ്യത്തോടു തുലനം ചെയ്യുമ്പോൾ മറ്റെല്ലാ ഭാഗ്യങ്ങളും നിസ്സാരമാണ്’ എന്ന് ഏറ്റുപറയാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത് ഈ വിശ്വാസ അനുഭവത്താലായിരുന്നു.

ഈശോയുടെ ഹൃദയസ്പന്ദനം അറിഞ്ഞവനായിരുന്നു യോഹന്നാൻ. ഈശോയുടെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും സാക്ഷിയായി വർത്തിക്കുന്ന യോഹന്നാൻ പുതിയനിയമത്തിലെ ഏറ്റവും യോഗ്യനായ ക്രിസ്തുശിഷ്യനാണ്.
ഗത്സെമനി തോട്ടത്തിൽ വച്ച് എല്ലാവരും ഒളിച്ചോടി രക്ഷപെടുന്ന സമയത്തും അവൻ ഈശോയെ അനുഗമിക്കുന്നു. കുരിശിന്‍ കീഴിൽ അമ്മയോടൊപ്പം സ്ഥാനമുറപ്പിക്കുന്ന അവൻ അസാമാന്യ മനോധൈര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. എന്നും ഈശോയെ തിരിച്ചറിയുമായിരുന്ന യോഹന്നാൻ ഉത്ഥാനത്തിനു ശേഷം ഈശോ പ്രത്യക്ഷപ്പെട്ടപ്പോൾ ദൂരെ ആ കടൽക്കരയിൽ നിന്നിരുന്ന ആ അപരിചിതൻ ഈശോയാണ് എന്ന് ആദ്യം തിരിച്ചറിയുന്നു. ഈശോയുടെ ഹൃദയസ്പന്ദനം അനുഭവിച്ചവർക്കു മാത്രമേ കുരിശിന്റെ വഴിയിൽ അവനെ അനുഗമിക്കാൻ കഴിയൂ; അവനെ എന്നും തിരിച്ചറിയാൻ കഴിയൂ.

ദിവ്യകാരുണ്യ മിഷനറി സഭയുടെ ആരംഭകാലഘട്ടത്തിലുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിച്ചത് ദിവ്യകാരുണ്യ ഈശോയുടെ ഹൃദയസ്പന്ദനം അറിഞ്ഞുകൊണ്ടുള്ള പറേടത്തിലച്ചന്റെ നേതൃത്വപാടവം കൊണ്ടായിരുന്നു.
സഭാപിതാവിനെപ്പോലെ ഈശോയുടെ ഹൃദയത്തിന്റെ സ്നേഹസ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ശിഷ്യത്വത്തിൽ നമുക്കു വളരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.