ഈശോയോടുള്ള സ്നേഹക്കൂട്ടായ്മയിൽ വളരാനുള്ള ഒരു മാർഗ്ഗം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിരണ്ടാം ദിനം, ജൂൺ 17, 2022

നമ്മുടെ ആത്മീയതയുടെ അന്തസത്ത പരിശുദ്ധ ത്രീത്വത്തിലുള്ള നമ്മുടെ ജീവിതമാണ്. അത് പ്രധാനമായും ദിവ്യകാരുണ്യ രഹസ്യത്തിന്റെ ആഘോഷത്തിലും ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ഈശോയോടുള്ള സ്നേഹക്കൂട്ടായ്മയിലും ആഴപ്പെടുന്നതിലുമാണ് (cf. സഭാനിയമം 10). 

ഈശോയോടുള്ള സ്നേഹക്കൂട്ടായ്മയിൽ വളരാനുള്ള ഒരു മാർഗ്ഗമാണ് അരൂപിക്കടുത്ത വിശുദ്ധ കുർബാന സ്വീകരണം. അതിനു സഹായിക്കുന്ന ഒരു പ്രാർത്ഥന ‘ബലിയും വിരുന്നും’ എന്ന ഗ്രന്ഥത്തിൽ ആലക്കളത്തിൽ മത്തായി അച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്റെ ഈശോയേ, അങ്ങുന്ന് വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഉൾക്കൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരേണമേ. നീ ഇപ്പോൾ എന്നിൽ എഴുന്നള്ളിവന്നതു പോലെ നിന്നെ ഞാൻ തഴുകി ആരാധിക്കുന്നു. ഇനി എന്നിൽ നിന്ന് അകന്നുപോകല്ലേ. എന്റെ ആത്മാവിനെയും ശരീരത്തെയും നിനക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എല്ലാ വസ്തുക്കളേയുംകാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു. നിന്നോട് മറുത്തു പിഴയ്ക്കുന്നതിനു മുമ്പേ വസ്തുക്കളൊക്കെയും, ആയുസ് പോലും  ഉപേക്ഷിപ്പാൻ മനസായിരിക്കുന്നു, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.