ഈ ജപത്തോടെ അൾത്താരയിൽ അണയാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപതാം ദിനം, ജൂൺ 15, 2022

വിശുദ്ധ കുര്‍ബാനയുടെ വില അറിഞ്ഞാൽ ഒരുക്കത്തോടു കൂടിയല്ലാതെ കർത്താവിന്റെ അൾത്താരായെ സമീപിക്കാനാവില്ല. വേണ്ടത്ര ഒരുക്കമില്ലാതെ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നതു കൊണ്ടാണ് നമുക്ക് അത് അനുഭവവേദ്യമാകാത്തത്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നടക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ഈ അത്ഭുതം അനുഭവിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥനയാണ് ആലക്കളത്തിലച്ചന്റെ വിശുദ്ധ കുർബാനക്കു മുൻപുള്ള ഈ ജപം.

നിത്യപിതാവേ! നിന്റെ സ്നേഹകുമാരനായ ഈശോമിശിഹാ കുരിശിന്മേൽ തന്നെത്താൻ കാഴ്ച വയ്ക്കുന്നു. ഇതോടു കൂടി ഞാനും ചേർന്നുകൊണ്ട് നിന്നെ ആരാധിക്കുന്നതിനും യോഗ്യമായവിധം നിന്നെ ബഹുമാനിക്കുന്നതിനും നീ ഞങ്ങൾക്കു ചെയ്തിരിക്കുന്ന എണ്ണമില്ലാത്ത മനോഗുണങ്ങൾക്കു തക്ക ഉപകാരസ്മരണ ചെയ്യുന്നതിനും ഞങ്ങളുടെ പാപം കാരണം എരിഞ്ഞിരിക്കുന്ന നിന്റെ കോപം ശമിപ്പിച്ച് അവക്ക് പരിഹാരം ചെയ്യുന്നതിനും ആഗ്രഹിക്കുന്നു. അപ്രകാരം തന്നെ ഈ വിശുദ്ധ കുർബാന എനിക്കു വേണ്ടിയും തിരുസഭക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയും ലോകമെങ്ങും നിനക്ക് അണച്ചതും അർപ്പിക്കാനിരിക്കുന്നതുമായ എല്ലാ ദിവ്യബലികളോടും കൂടി സകല സൃഷ്ടികളുടെയും നാമത്തിൽ നിനക്കു ഞാൻ കാഴ്ച വയ്ക്കുന്നു. ഈ വിശുദ്ധ കുർബാനയിലെ തിരുക്കാസായിലുള്ള ഓരോ രക്തത്തുള്ളികളും ഒരു ആത്മാവിനെ വീതമെങ്കിലും ശുദ്ധീകരണസ്ഥലത്തിൽ നിന്നു വിമോചിപ്പിക്കേണമേ! ഒരു പാപിക്കെങ്കിലും മനസും തിരിവും മരണവെപ്രാളത്തിലിരിക്കുന്ന ഒരാളിനെങ്കിലും നല്ല മരണവും കൊടുക്കേണമേ. ഇന്ന് മനുഷ്യർ ചെയ്തേക്കുമെന്ന ഒരു ചാവുദോഷമെങ്കിലും തടുത്തരുളേണമെ, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.