പരിശുദ്ധ ത്രീത്വം രഹസ്യങ്ങളുടെ രഹസ്യം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിനാലം ദിനം, – ജൂൺ 09, 2022 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ഐക്യം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. ഏകദൈവത്തില്‍ ഒന്നുചേരുന്ന മൂന്ന് വ്യക്തിത്വങ്ങള്‍ ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ദൈവികരഹസ്യമാണ്.

പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യപ്പെട്ടിരിക്കുന്നത് സ്നേഹത്തിലാണ്. സ്നേഹമാണ് ഈ ഐക്യത്തിന്റെ പരമമായ ശക്തികേന്ദ്രം. പ്രത്യേക വെളിപാട് ഇല്ലായിരുന്നെങ്കിൽ ഈ പരമോന്നത രഹസ്യത്തെപ്പറ്റിയുള്ള യാതൊരു അറിവും നമുക്ക് ഉണ്ടാകയില്ലായിരുന്നു എന്ന് ആലക്കളത്തിലച്ചൻ പറയുന്നു.

“സര്‍വ്വവും എന്റെ പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും, പുത്രന്‍ ആര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല” (മത്തായി 11:27).

ദൃശ്യമോ, അദൃശ്യമോ ആയ യാതൊരു സൃഷ്ടിക്കും പരിശുദ്ധ ത്രീത്വത്തിന്റെ രഹസ്യം ഗ്രഹിക്കാൻ പൂർണ്ണമായി സാധിക്കുകയില്ല. സമുദ്രത്തിലെ ജലം മുഴുവൻ ഒരു ചെറുകുഴിയിലാക്കി സമുദ്രം വറ്റിക്കുന്നതിന് ശ്രമിക്കുന്ന ബാലന്റെ കഥ പറയുന്ന ആഗസ്തിനോസ് പുണ്യവാന്റെ അതേ ദർശനം തന്നെയാണ് പരിശുദ്ധ ത്രീത്വത്തിന്റെ രഹസ്യം അറിയാൻ ശ്രമിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ.

നമ്മുടെ ദൈവം ഏകനാണെങ്കിലും ഏകാകിയല്ലെന്നും, സ്നേഹത്തിന്റെ കൂട്ടായ്മയാണെന്നും നമ്മുടെ വിശ്വാസ സത്യം നമ്മെ പഠിപ്പിക്കുന്നു. ആ ദൈവം നമ്മോടൊത്ത് വസിക്കാന്‍ ആഗ്രഹിക്കുന്നു. “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). അതിനാൽ നമ്മുടെ സമൂഹങ്ങൾ പരിശുദ്ധ ത്രീത്വത്തിന്റെറെ കൂട്ടായ്മയ്ക്കു സമാനമായി സ്നേഹൈക്യത്തില്‍ വളരാൻ പരിശ്രമിക്കണം.

പരിശുദ്ധ ത്രീത്വം സ്നേഹത്തിന്റെ കൂട്ടായ്മയാകയാൽ ദൈവം സ്നേഹത്തിന്റെ നിറവിലും ത്യാഗത്തിന്റെ അരൂപിയിലും വിട്ടുവീഴ്ചയുടെ മനോഭാവത്തിലുമാണ് സന്യാസജീവിതം വളരേണ്ടതും ഫലം ചൂടേണ്ടതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.