ജീവിതത്തിലെ പൊരുത്തക്കേടുകൾ എങ്ങനെ പരിഹരിക്കാം

​ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ നൂറ് ശതമാനവും കുറ്റമറ്റതാകാൻ മനുഷ്യർക്കു കഴിയില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ച് 98% കൃത്യതയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കും. അതിനായി ലളിതമായ ചില മാർഗങ്ങൾ ഇതാ.

​1. 30 ദിവസത്തെ പരീക്ഷണം

​ഏതെങ്കിലും പുതിയ ഒരു ശീലം വളർത്തിയെടുക്കുന്നതിനായി 30 ദിവസം തുടർച്ചയായി അത് ചെയ്യാമെന്ന് ഉറപ്പിക്കുക. 29-ാം ദിവസം പരാജയപ്പെട്ടാൽപ്പോലും വീണ്ടും ആദ്യദിവസം മുതൽ ആരംഭിക്കുക. ശീലങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെ ഫലപ്രദമാണ്.

​2. ലക്ഷ്യങ്ങൾ എഴുതിവയ്ക്കുക

​ലക്ഷ്യങ്ങൾ മനസ്സിൽ മാത്രം പോരാ, അവ പേപ്പറിൽ എഴുതിവയ്ക്കുകയും വേണം. ‘നാളെ വ്യായാമം ചെയ്യും’ എന്നുള്ള ചെറിയ കാര്യമായാലും, അതല്ല വലിയ സ്വപ്നമായാലും എഴുതിവയ്ക്കുന്നത്, അവ നടപ്പിലാക്കാനുള്ള സാധ്യത വർധിപ്പിക്കും. വികാരങ്ങൾക്ക് അടിമപ്പെടാതെ കൃത്യമായ പ്ലാനോടെ നീങ്ങാൻ ഇത് സഹായിക്കും.

​3. ഭയത്തെ ചെറിയ ഭാഗങ്ങളാക്കുക

​നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ചെറിയ ഭാഗങ്ങളായി വേർതിരിക്കുക. ഉദാഹരണത്തിന്, പ്രസംഗിക്കാൻ പേടിയുള്ളവർ ആദ്യം കൂട്ടുകാരോട് സംസാരിച്ചുതുടങ്ങുക. പിന്നീട് വലിയ വേദികളിലേക്കു നീങ്ങുക. ഭയത്തെ നേരിടാൻ ഒരു വ്യായാമം പോലെ മനക്കരുത്ത് പരിശീലിക്കുക.

ആരും പൂർണ്ണരല്ല. എന്നാൽ, നമ്മൾ പറയുന്ന കാര്യങ്ങളും ചെയ്യുന്ന പ്രവർത്തികളും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിലാണ് ജീവിതത്തിന്റെ വിജയം. ലളിതമായ ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയ പുരോഗതി കൊണ്ടുവരും.

സീനിയ എൽസ ഇഗ്നേഷ്യസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.