
ഈശോയുടെ ജനനത്തിനുശേഷം തിരുക്കുടുംബത്തിന്റെ ജീവിതവും മനോഭാവവും ഓരോ മാതാപിതാക്കള്‍ക്കും അനുകരിക്കാവുന്നതാണ്. കാരണം അവര്‍ കടന്നുപോകാത്ത, അനുഭവിക്കാത്ത ഒരു വിഷമവും സഹനവുമില്ല. കഷ്ടപ്പാടുകളെ ചേര്‍ത്തുനിര്‍ത്തിയ വഴികളായിരുന്നു. ദൈവപുത്രന്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ചവ നമ്മുടെ ജീവിതത്തിലെ വേദനകള്‍ക്കുള്ള ഉത്തരമാണ്. ജോസഫിനും മറിയത്തിനും തന്റെ മകനോടുള്ള ആര്‍ദ്രമായ സ്നേഹത്തെ മാതാപിതാക്കള്‍ ധ്യാനവിഷയമാക്കേണ്ടതാണ്.
വേദനകളിലൂടെയും കഷ്ടപ്പാടിലൂടെയും ജീവിക്കാന്‍ നമ്മോടൊപ്പം കടന്നുവന്ന ദൈവപുത്രനായ ഈശോ.
പുത്രനായ ഈശോയ്ക്കുവേണ്ടി തന്റെ ജീവിതം മുഴുവന്‍ മാറ്റിവച്ച അമ്മ മാതാവ്. പരിശുദ്ധയും നിര്‍മ്മലയുമായവള്‍.
തന്റെ ദാരിദ്ര്യത്തിലും തന്റെ മകനെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കുന്ന വളര്‍ത്തുപിതാവായ ജോസഫ്. നീതിമാനായ ജോസഫ്. അതാണ് അദ്ദേഹത്തിന് ബൈബിള്‍ കൊടുക്കുന്ന വിശേഷണം.
ഈ ക്രിസ്തുമസ് വേളയില്‍ തിരുക്കുടുംബത്തിന്റെ ജീവിതത്തെ ധ്യാനിക്കാനും മാതൃകയാക്കാനും നമുക്ക് സാധിക്കട്ടെ.