വി. പാദ്രെ പിയോയിൽ നിന്നും സൗഖ്യം; ഇപ്പോൾ ഒരു പ്രൊഫഷണൽ നർത്തകി

ലിഡിയ അരീന എന്ന 20 വയസുള്ള യുവതി ഇന്ന് ഒരു പ്രൊഫഷണൽ നർത്തകിയാണ്. അവൾക്ക് രണ്ട് വയസുള്ളപ്പോൾ മരണാസന്നമായ വലിയ ഒരു രോഗം അവളെ ബാധിച്ചു. എന്നാൽ, വി. പാദ്രെ പിയോയുടെ രക്തം പുരണ്ട കൈയ്യുറ സ്പർശിച്ചപ്പോൾ അവൾ അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ടു.

“ഞങ്ങളുടെ മകൾ ലിഡിയയെ, അവൾക്ക് രണ്ട് വയസുള്ളപ്പോൾ ഹെമോറാജിക് അഞ്ചാംപനി എന്ന ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യാവസ്ഥ വളരെ മോശമാണെന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ വെളിപ്പെടുത്തി. ആ അവസ്ഥയിൽ ഞങ്ങൾ ആകെ തകർന്നുപോയി. ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു” – ലിഡിയയുടെ മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.

വി. പാദ്രെ പിയോയുടെ കയ്യുറയും രോഗശാന്തിയും

മകളുടെ രോഗാവസ്ഥയിൽ നിസ്സഹായരായ ലിഡിയയുടെ മാതാപിതാക്കൾ, വി. പാദ്രെ പിയോയുടെ മാദ്ധ്യസ്ഥം തേടി. ഒരു സുഹൃത്ത് വഴിയാണ് വി. പാദ്രെ പിയോയുടെ തിരുശേഷിപ്പിനെക്കുറിച്ച് അവർ അറിയുന്നത്. അദ്ദേഹത്തിന്റെ രക്തം പതിഞ്ഞ കൈയ്യുറയായിരുന്നു അത്.

“രോഗം മൂലം നിരാശയിലാണ്ടു പോകുന്ന രോഗികളെ സഹായിക്കുക എന്ന പ്രത്യേക ദൗത്യവുമായി ഞങ്ങളുടെ സുഹൃത്തിന് ലഭിച്ചതായിരുന്നു ആ തിരുശേഷിപ്പ്. ഞങ്ങൾ അടിയുറച്ച വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രാർത്ഥിച്ചു. കുട്ടിയുടെ പുറകിൽ കയ്യുറ കൊണ്ട് തടവി. ആ നിമിഷം തന്നെ അവൾ സുഖം പ്രാപിച്ചു” – ലിഡിയയുടെ മാതാപിതാക്കൾ പറയുന്നു.

വി. പാദ്രെ പിയോയുടെ മദ്ധ്യസ്ഥതയിലൂടെ ലഭിച്ച ലിഡിയയുടെ രോഗശാന്തി പിന്നീട് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരിക്കൽ, വി. പാദ്രെ പിയോയുടെ ചിത്രം കണ്ടപ്പോൾ ലിഡിയ താൻ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് തന്റെ മാതാപിതാക്കളോട് പറഞ്ഞു: “ഞാൻ അദേഹത്തെ തിരിച്ചറിയുന്നു; അദ്ദേഹമാണ് എന്നെ ആശ്ലേഷിച്ചതും സുഖം പ്രാപിക്കാൻ സഹായിച്ചതും.”

മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെട്ട ലിഡിയ ഇന്ന് പൂർണ്ണ ആരോഗ്യവതിയും ഒരു പ്രൊഫഷണൽ നർത്തകിയുമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.