യുവജനങ്ങൾ ബൈബിളിനെ സ്നേഹിക്കാൻ നാല് മാർഗ്ഗങ്ങൾ

ബൈബിൾ കേന്ദ്രീകൃതമാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. ദൈവം നമ്മോട് സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവജനങ്ങളെ ബൈബിൾ വായിക്കാനും ധ്യാനിക്കാനും നാം പ്രോത്സാഹിപ്പിക്കണം. അതിന് സഹായിക്കുന്ന നാല് മാർഗ്ഗങ്ങൾ ഇതാ ചുവടെ ചേർക്കുന്നു.

1. ചോദ്യങ്ങൾ ചോദിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക

വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ, ചോദ്യങ്ങൾ ചോദിക്കണം. ആശയങ്ങൾ മനസിലാകുന്നു എന്നതിന്റെ തെളിവാണ് മനസ്സിൽ ചോദ്യങ്ങൾ രൂപപ്പെടുന്നത്. ദൈവം എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നും, ഭൂമിയിലെ നമ്മുടെ കടമ എന്താണെന്നുമൊക്കെയുള്ള ചോദ്യങ്ങൾ യുവജനങ്ങൾ പരസ്പരം ചോദിക്കണം. അതിനെക്കുറിച്ച് ചിന്തിക്കുകയും ഉത്തരം കണ്ടെത്തുകയും വേണം. ബൈബിളിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വചനത്തെ ആഴത്തിൽ മനസിലാക്കാനുള്ള ഒരു മാർഗ്ഗം.

2. എല്ലാവരും ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് യുവജനങ്ങളെ പഠിപ്പിക്കുക

ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ, യുവജനങ്ങൾ ആദ്യം തിരിച്ചറിയേണ്ടത് അതൊരു യഥാർത്ഥമായ രക്ഷയുടെ കഥയാണെന്നാണ്. അതിനാൽ അവരുടെ എല്ലാ ചോദ്യങ്ങൾക്കും രക്ഷയുടെ ഈ കഥയിൽ ഉത്തരമുണ്ട്. എല്ലാവരും രക്ഷയുടെ കഥയിലെ കഥാപാത്രങ്ങളാണ്.

3. ബൈബിളിന്റെ ഉള്ളടക്കത്തെക്കുറിച്ച് യുവജനങ്ങളോട് പറയുക

ബൈബിൾ എന്ന് പറയുന്നത് വെറുമൊരു പുസ്തകമല്ല. മറിച്ച്, 72 പുസ്തകങ്ങളുടെ സമാഹാരമാണ്. അതുകൊണ്ട് തന്നെ ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ, എവിടെ തുടങ്ങണമെന്നും, എന്താണ് ഈ പുസ്തകങ്ങൾ തമ്മിലുള്ള വ്യത്യാസമെന്നും അവർ ചിന്തിക്കും. അതിനാൽ, ആദ്യം ഓരോ പുസ്തകത്തെക്കുറിച്ചും, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും യുവജനങ്ങളെ പഠിപ്പിക്കുന്നത് ഉചിതമായിരിക്കും.

4. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ബൈബിൾ സഹായിക്കുമെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്തുക

ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയാൻ, വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തിരുവചനം സഹായിക്കുന്നു. ഈ സത്യം യുവജനങ്ങൾ തിരിച്ചറിയുമ്പോഴാണ് യഥാർത്ഥത്തിൽ അവരുടെ ക്രിസ്തീയ ജീവിതം തുടങ്ങുന്നത്. തിരുവചനം ജീവനുള്ള ക്രിസ്തു തന്നെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ, വിശ്വാസം മുറുകെപ്പിടിച്ച് എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. പോകുന്ന എല്ലായിടങ്ങളും നമ്മുടെ സന്തത സഹചാരിയാകട്ടെ, ബൈബിൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.