ദൈനംദിന ജോലി ദൈവത്തിനു സമർപ്പിക്കാൻ നാല് വഴികൾ

ജോലിയെ പവിത്രമായി കരുതേണ്ട ഒന്നാണ്. നമ്മൾ ജോലി ചെയ്യുന്ന സമയം പോലും പ്രാർത്ഥനയുടെ സമയമാക്കി മാറ്റാൻ സാധിക്കും. ക്രൈസ്തവർ എന്ന നിലയിൽ, നമ്മുടെ ജീവിതകാലം മുഴുവൻ നമുക്ക് നമ്മുടെ ജോലിയെ വിശുദ്ധീകരിക്കാൻ കഴിയും.

നമ്മൾ ജോലി ചെയ്യുന്ന സമയം എങ്ങനെ വിശുദ്ധീകരിക്കാം? അതിന് നമ്മെ സഹായിക്കുന്ന ചില വഴികൾ ഇതാ…

1. ജോലി ആരംഭിക്കുന്നതിനു മുമ്പ് പ്രാർത്ഥന ചൊല്ലുക

ജോലി ആരംഭിക്കുന്നതിനു മുമ്പ് ഒരു ചെറിയ പ്രാർത്ഥന ചൊല്ലിക്കൊണ്ട് ആരംഭിക്കുന്നത് നല്ലതാണ്. ദൈവസാന്നിധ്യാവബോധത്തോടെ ജോലി ചെയ്യാൻ അത്തരം പ്രാർത്ഥനകൾ സഹായിക്കും.

2. ജോലി ദൈവത്തിനുള്ള ബലിയായി സമർപ്പിക്കുക

ദൈവത്തിന് അർപ്പിക്കുന്ന ജോലി ഒരു പ്രാർത്ഥനയും യേശുവിനോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു മാർഗ്ഗവുമാണ്. വി. ജോസ്മരിയ എസ്ക്രിവ ഒരിക്കൽ എഴുതി: “ഒരു ആധുനിക അപ്പസ്‌തോലനെ സംബന്ധിച്ചിടത്തോളം പഠനത്തിന്റെ ഒരു മണിക്കൂർ പ്രാർത്ഥനയുടെ ഒരു മണിക്കൂറാണ്.” കൂടാതെ, ഒരു മണിക്കൂർ ജോലി പ്രാർത്ഥനയുടെ ഒരു മണിക്കൂർ ആയിരിക്കുമെന്നതിൽ സംശയമില്ല.

3. ജോലി ചെയ്യുന്നതിന്റെ അടുത്തായി ഒരു വിശുദ്ധ ചിത്രം സ്ഥാപിക്കുക

ജോലി ചെയ്യുന്നതിനിടയിൽ ഏതെങ്കിലുമൊരു വിശുദ്ധ ചിത്രത്തിലേക്ക് നോക്കുന്നത് നമ്മുടെ ഉത്തരവാദിത്വങ്ങളുടെ ആത്മീയലക്ഷ്യം എന്താണെന്ന് നമ്മുടെ മനസിനെ ഓർമ്മിപ്പിക്കാൻ സഹായിക്കും. ഒരുപക്ഷേ, നമ്മുടെ കയ്യിൽ ഒരു ചെറിയ കുരിശോ, ജപമാലയോ, വിശുദ്ധ കാർഡോ സൂക്ഷിക്കുന്നതും ഉചിതമാണ്. അല്ലെങ്കിൽ ഫോണിൽ ദൈവത്തെക്കുറിച്ചുള്ള ഓർമ്മക്കായി ഒരു ചിത്രം സൂക്ഷിക്കുന്നതും നല്ലതാണ്.

4. ജോലിക്കിടെ വിശ്രമം ആവശ്യമാണ്

“ജോലി മനുഷ്യനുള്ളതാണ്; മനുഷ്യൻ ജോലിക്കു വേണ്ടിയല്ല” (2428) എന്ന് മതബോധനഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. ജോലിക്കിടെ വിശ്രമത്തിനായി സമയമെടുക്കുന്നത് കൂടുതൽ ഊർജ്ജസ്വലതയോടെ ജോലി ചെയ്യാൻ നമ്മെ സഹായിക്കും. വിശ്രമം ആത്മാവിനു മാത്രമല്ല, മനസിനും നല്ലതാണ്. വിശ്രമം യഥാർത്ഥത്തിൽ മികച്ച രീതിയിൽ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ നമ്മെ സഹായിക്കുന്നു. ജോലിക്കിടെ വിശ്രമിക്കാൻ സമയം എടുക്കുന്നത് യഥാർത്ഥത്തിൽ നിങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു.

ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ കുറച്ചു സമയം എഴുന്നേറ്റു നടക്കുക, പുസ്തകം വായിക്കുക, പ്രാർത്ഥിക്കുക അല്ലെങ്കിൽ ധ്യാനിക്കുക, ഒരു സഹപ്രവർത്തകനോട് സംസാരിക്കുക, ലഘുഭക്ഷണം എടുക്കുക. നമ്മുടെ ജോലിയിൽ ഇടകലർന്ന ഈ വിശ്രമവേളകൾ ദിവസം മുഴുവനും നമുക്ക് ഊർജ്ജസ്വലത കൈവരിക്കാൻ സഹായിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.