മരിച്ചുപോയ പ്രിയപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ടുള്ള നാല് പ്രാർത്ഥനകൾ

സകല മരിച്ചവരുടെയും ഓർമ്മദിനമായ നവംബർ രണ്ട്, നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്കു വേണ്ടി ദൈവത്തോട് പ്രത്യേകമായി പ്രാർത്ഥിക്കേണ്ട ദിനമാണ്. സകല മരിച്ചവരുടെ ദിനം എന്നറിയപ്പെടുന്ന ഈ ദിവസം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിനും മരിച്ചവരുടെ ആത്മാക്കൾ സമാധാനത്തിൽ വിശ്രമിക്കണമെന്ന് പ്രാർത്ഥിക്കുന്നതിനും കത്തോലിക്കാ സഭ മാറ്റിവച്ചിരിക്കുന്ന ദിവസമാണ്.

മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്?

മരിച്ചവർക്കു വേണ്ടി നാം പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് സഭ പഠിപ്പിക്കുന്നു. കാരണം സ്വർഗത്തിലെത്താൻ ശുദ്ധീകരണസ്ഥലത്തിൽ വേദന അനുഭവിക്കുന്നവരെ നമ്മുടെ പ്രാർത്ഥന സഹായിക്കുന്നു. കൂടാതെ, നമുക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കാൻ മരിച്ചവരോട് പ്രാർത്ഥിക്കാനും സഭ നമ്മെ ഓർമ്മപ്പെടുത്തുന്നു.

മരണമടഞ്ഞ പ്രിയപ്പെട്ടവർക്കായി ദൈവത്തോട് സമർപ്പിക്കാൻ കഴിയുന്ന അഞ്ച് പ്രാർത്ഥനകൾ ചുവടെ ചേർക്കുന്നു.

1. മരിച്ചുപോയ കുട്ടികൾക്കു വേണ്ടിയുള്ള പ്രാർത്ഥന

കർത്താവേ, കുട്ടിയുടെ മരണത്തിൽ (വ്യക്തിയുടെ പേര്) ഞങ്ങളുടെ അഗാധമായ ദുഃഖം അറിയുന്ന അങ്ങേ, അവനെ/അവളെ കൈക്കൊള്ളാനുള്ള അങ്ങയുടെ ഇഷ്ടം വേദനാജനകമായി അനുസരിക്കുന്ന ഞങ്ങൾക്ക്, അവൻ/അവൾ അങ്ങയോടൊപ്പം നിത്യമായി ജീവിക്കുന്നു എന്ന വിശ്വാസത്തിന്റെ ആശ്വാസം നൽകണമേ. ആമേൻ.

2. മരിച്ചുപോയ യുവാവിനു വേണ്ടിയുള്ള പ്രാർത്ഥന

യൗവ്വനത്തിന്റെ വീര്യം അവന്റെ ശരീരജീവിതത്തെ അലങ്കരിച്ചപ്പോൾ ഈ ലോകത്തിൽ നിന്ന് നീ വിളിച്ച നിന്റെ ദാസനായ എന്റെ (മരിച്ചയാളുടെ പേര്) കർത്താവേ, ശാശ്വത മഹത്വത്തിന്റെ സന്തോഷം നൽകുക. അവനോട്/ അവളോട് നിന്റെ കരുണ കാണിക്കുകയും നിന്റെ സ്തുതിയുടെ നിത്യഗാനത്തിൽ അവനെ/ അവളെ നിന്റെ വിശുദ്ധരുടെ ഇടയിൽ സ്വാഗതം ചെയ്യുകയും ചെയ്യുക. ആമേൻ.

3. മരിച്ചുപോയ മാതാപിതാക്കൾക്കും മുത്തശീ-മുത്തച്ഛന്മാർക്കും വേണ്ടിയുള്ള പ്രാർത്ഥന

ദൈവമേ, അപ്പനെയും അമ്മയെയും ബഹുമാനിക്കാൻ നീ ഞങ്ങളോട് കൽപിച്ചു. നിന്റെ കാരുണ്യത്താൽ, എന്റെ പിതാവിനോട്/ മാതാവിനോട് കരുണ കാണിക്കേണമേ. അവരുടെ പാപങ്ങൾ ഓർക്കരുതേ. ശാശ്വതമായ തിളക്കത്തിന്റെ സന്തോഷത്തിൽ ഞാൻ അവനെ/ അവളെ വീണ്ടും കാണട്ടെ. ആമേൻ.

4. ആത്മഹത്യ ചെയ്തതോ, അപകടത്തിൽപെട്ട് മരണപ്പെട്ടതോ ആയ വ്യക്തിക്കു വേണ്ടിയുള്ള പ്രാർത്ഥന

കർത്താവേ, ഞങ്ങളുടെ സഹോദരന്റെയോ, സഹോദരിയുടെയോ (വ്യക്തിയുടെ പേര്) അപ്രതീക്ഷിതമായ മരണത്തിൽ ഞങ്ങൾ അനുഭവിക്കുന്ന വേദനയുടെ കണ്ണുനീരിനൊപ്പം നിങ്ങളുടെ ജനത്തിന്റെ അപേക്ഷകൾ കേൾക്കുകയും അവരെ നിങ്ങളുടെ കരുണയിൽ എത്തിക്കുകയും എന്നേക്കും വെളിച്ചം ആസ്വദിക്കുകയും ചെയ്യുവാൻ ഇടവരുത്തണമേ. ആമേൻ.

കടപ്പാട്: https://www.aciprensa.com/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.