കാവൽമാലാഖയോടുള്ള ബന്ധത്തിൽ വളരാൻ എട്ടു മാർഗങ്ങൾ

കാവൽമാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം കാണുമ്പോഴാണ് കാവൽമാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാസമയവും ഉണ്ടെന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽമാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശുസഹജമായ ലാളിത്യമാണ്. ഇതാണ് മുതിർന്ന പലർക്കും അന്യമാകുന്നതും.

കാവൽമാലാഖയെ അനുദിനം ഓർക്കാനുള്ള വഴികൾ

നമ്മുടെ കാവൽമാലാഖമാർ നമ്മുടെ കൂടെ എപ്പോഴുമുണ്ട് എന്ന സത്യം നമ്മൾ തിരിച്ചറിയണം. വി. ബർണാർഡ് ഇപ്രകാരം പറയുന്നു: “നീ എപ്പോഴും നിന്റെ കാവൽമാലാഖയുടെ സാന്നിധ്യത്തിലാണെന്ന് ഓർക്കുക. നീ എവിടെ ആയിരുന്നാലും, എന്തെല്ലാം രഹസ്യങ്ങൾ നിനക്ക് മറയ്ക്കാൻ ഉണ്ടെങ്കിലും നിന്റെ കാവൽമാലാഖയെക്കുറിച്ചു ചിന്തിക്കുക. എന്റെ സാന്നിധ്യത്തിൽ നീ ചെയ്യാൻ മടിക്കുന്നവ നിന്റെ കാവൽമാലാഖയുടെ സാന്നിധ്യത്തിലും ഒരിക്കലും ചെയ്യരുത്.”

കാവൽമാലാഖ നമ്മുടെ കൂടെ സദാ ഉണ്ടാകുമെന്ന് നമുക്ക് എങ്ങനെ ഓർക്കാൻ കഴിയും? ഇതാ എട്ടുവഴികൾ വഴികൾ…

1. നീ രാവിലെ നിദ്രവിട്ടുണരുമ്പോൾ നിന്റെ കാവൽമാലാഖയോട് സുപ്രഭാതം പറയുക. ഇന്നേദിവസം മുഴുവനും നിന്നെ അനുഗമിക്കാനും സംരക്ഷിക്കാനും അവനോട് അപേക്ഷിക്കുക.

2. നീ പ്രാർഥിക്കുന്നതിനുമുമ്പ് നീ തന്നെ കാവൽമാലാഖമാരുടെ സാന്നിധ്യത്തിൽ വരിക. നല്ലതുപോലെ പ്രാർഥിക്കാൻ ബോധോദയം നൽകണമേ എന്ന് അവരോട് യാചിക്കുക.

3. നീ ഒരു യാത്രയ്ക്ക് പുറപ്പെടുംമുമ്പ് യാത്രക്ക് കൂടെവരാൻ കാവൽമാലാഖയെ ക്ഷണിക്കുകയും സംരക്ഷണത്തിനായി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുക. അതിനായി യാത്രയ്ക്കു പോകുംമുമ്പ് കാവൽമാലാഖയോടുള്ള പ്രാർഥന ചെയ്യുക.

ദിവസത്തിലുംടനീളം താഴെപ്പറയുന്ന കൊച്ചുപ്രാർഥന പലപ്രാവശ്യം ജപിക്കുക.

“ഓ അനുഗ്രഹീത മാലാഖേ, ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”

4. രാത്രിയിൽ ഉറങ്ങാൻ പോകുംമുമ്പ് ഇന്നേദിനം കാത്തുപാലിച്ചതിന് നന്ദിപറയുക. രാത്രിയിലുടനീളം കാവൽമാലാഖയുടെ സംരക്ഷണത്തിനു ജീവിതത്തെ ഭരമേല്പിക്കുക. പരമ്പരാഗതമായി, ചൊവ്വാഴ്ചയാണ് വിശുദ്ധ മാലാഖമാർക്കുള്ള ദിവസമായി സഭയിൽ കരുതുന്നത്.

5. ജന്മദിനമാഘോഷിക്കുമ്പോൾ കാവൽമാലാഖമാരെ ഓർക്കാനും അവരോട് നന്ദിപറയാനും അടുത്തവർഷം അവരെ ഭരമേല്പിക്കാനും നല്ല അവസരമാണ്.

6. നമ്മൾ ഒരു സ്ഥലത്തു പ്രവേശിക്കുമ്പോൾ അല്ലെല്ലങ്കിൽ വീട്ടിലായിരിക്കുമ്പോൾ നമ്മുടെ മാതാപിക്കളുടെയും കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കാവൽമാലാഖമാരെ അഭിവാദനം ചെയ്യുക. ഇതുപോലെതന്നെ വൈദികരുടെയും മെത്രാന്മാരുടെയും മാർപാപ്പയുടെയും കാവൽമാലാഖമാരോട് സൗഹൃദത്തിലാവുക.

7. നമ്മൾ ശത്രുക്കളായി കരുതുന്നവരുടെയും കാവൽമാലാഖമാരോടു ചങ്ങാത്തം കൂടുക.

വിശുദ്ധ കുർബാന സ്വീകരിക്കാനായി നാം അൾത്താരയെ സമീപിക്കുമ്പോൾ, നമ്മുടെ കാവൽമാലാഖയെക്കൂടി വിളിക്കുക. നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും എല്ലാ അസ്വസ്ഥതകളും ഒഴിവാക്കാനും വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാനും കാവൽമാലാഖ നമ്മളെ സഹായിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.