വേഗതയിലും വേറിട്ടുനിൽക്കാം

ജിന്‍സി സന്തോഷ്‌

സമയത്തിന് വേഗതയോ, വേഗത കുറവോ ഒന്നുമില്ല; എന്നും ഒരുപോലെ. എന്നാൽ മനുഷ്യന്റെ ജീവിതത്തിന് എന്തൊരു വേഗതയാണ്. എല്ലാം കണ്ടിട്ടും കേട്ടിട്ടും കണ്ണുമടച്ച് ഒന്നും കാണാത്തവരെപ്പോലെ വേഗത്തിൽ പോകുന്നു ഈ തലമുറ. ദൈവരാജ്യത്തിന്റെ ശുശ്രൂഷകർ എന്ന് അവകാശപ്പെടുന്ന വൈദിക, സന്യസ്ത, അത്മായരുൾപ്പെടെ എല്ലാവരും എന്തൊക്കെയോ ചെയ്തുതീർക്കാനുള്ള നെട്ടോട്ടത്തിലാണ്.

സമയത്തെക്കുറിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്. തിരക്ക് കൂടുന്തോറും നമ്മൾ കർത്താവിൽ നിന്ന് അകലുന്നു. ലോകകാര്യങ്ങൾ ചെയ്യാൻ വെമ്പൽ കൊള്ളുമ്പോൾ ഓർക്കണം, നിന്നെ പിന്തുടരുന്നവനു൦ അതിവേഗത്തിൽ നിന്റെ പിന്നാലെയുണ്ട്. നിന്റെ ചുവടുകളുടെ വേഗത ക്രിസ്തുവിന്റെ സുവിശേഷത്തിനു വേണ്ടിയാവട്ടെ. വേഗതയിലും വേറിട്ടുനിൽക്കുന്ന ചുവടുകളുടെ താളം അഭ്യസിക്കുക.

“കര്‍ത്താവായ ദൈവമാണ്‌ എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്റെ പാദങ്ങള്‍ക്ക് വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു” (ഹബ. 3:19).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.