മാദ്ധ്യസ്ഥം യാചിച്ചാൽ മനസ് മാറ്റുന്ന ദൈവം

ജിന്‍സി സന്തോഷ്‌

നീതിമാന്മാര്‍ അമ്പതിന്‌ അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചു പേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പത്തിയഞ്ചു പേരെ കണ്ടെത്തിയാല്‍ ഞാൻ അതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പതു പേരേ ഉള്ളുവെങ്കിലോ? (ഉല്‍. 18:28).

ജഡീകപാപങ്ങളുടെ കൂടാരനഗരങ്ങളായ സോദോം-ഗൊമോറായെ ആകാശത്തിൽ നിന്നും തീയും ഗന്ധകവും ഇറക്കി നശിപ്പിക്കാൻ വന്ന ദൈവദൂതന്മാർ, തങ്ങളുടെ ആഗമനോദ്ദേശം അബ്രാഹത്തിനോട് വെളിപ്പെടുത്തി. ദൈവം അയച്ച ദൂതന്മാട് തന്റെ സഹോദരനായ ലോത്ത് ഉൾപ്പെടുന്ന വിരലിലെണ്ണാവുന്ന സോദോം-ഗൊമോറയിലെ നീതിമാന്മാർക്ക് വേണ്ടി വിലപേശുന്നതു പോലെ മദ്ധ്യസ്ഥ൦ യാചിക്കുന്നു അബ്രഹാം.

വരുംകാലങ്ങളിൽ സംഭവിക്കാനിരിക്കുന്ന ചില ദുരിതങ്ങൾ ദൈവം പലർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നത് അത് ലോകത്തോട് വിളിച്ചുപറഞ്ഞു ലോകത്തിനു മുമ്പിൽ ആളാവാനല്ല. ആ ദുരിതങ്ങൾ നടക്കാതിരിക്കാൻ ദൈവസന്നിധിയിൽ മാദ്ധ്യസ്ഥം വഹിക്കാനുള്ള ദൈവവിളിയാണത്.

മാദ്ധ്യസ്ഥ൦ യാചിച്ചാൽ മനസ് മാറ്റുന്ന ഒരു ദൈവമാണ് നമ്മുടേത്. അത് ദൈവമക്കളുടെ ഒരു ബാധ്യത കൂടിയാണ്. കുടുംബങ്ങൾക്കു വേണ്ടി, ദേശത്തിനു വേണ്ടി, സഭയ്ക്കു വേണ്ടി, പൗരോഹിത്യ സന്യസ്ത സമർപ്പിതർക്കു വേണ്ടി ആരെങ്കിലുമൊക്കെ മുട്ടുകുത്താനും പരിത്യാഗം ചെയ്യാനും ഉപവസിക്കാനു൦ ജപമാല ചൊല്ലാനും തയ്യാറായാൽ അവിടെയൊക്കെ നശിച്ചുപോകുന്ന ആത്മാക്കളുടെ എണ്ണം കുറയാൻ സാധ്യതയേറെയാണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.