ഓരോ നിമിഷവും ഹൃദയത്തിൽ സൂക്ഷിക്കേണ്ട തിരുവചനം

രാവിലെ എണീക്കുമ്പോൾ എല്ലാ മതവിശ്വാസികളും തന്നെ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ക്രൈസ്തവർ ആണെങ്കിൽ രാവിലെ കണ്ണു തുറക്കുമ്പോൾ തന്നെ നെറ്റിയിൽ കുരിശടയാളം വരയ്ക്കും. തുടർന്ന് തങ്ങളുടെ ദൈനംദിന പ്രവർത്തികളിലേക്കു കടക്കും. എന്നാൽ ദിവസത്തിലുടനീളം നാം ദൈവസാന്നിധ്യാവബോധത്തിലാണോ ജീവിക്കുന്നത്? ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം മഹത്വപ്പെടാനാണോ നാം ആഗ്രഹിക്കുന്നത്? ബലഹീനതകളുള്ളവനാണ് മനുഷ്യൻ. അതുകൊണ്ടു തന്നെ ദൈവവിചാരത്തോടെ കാര്യങ്ങൾ ചെയ്യാൻ നമുക്ക് ദൈവകൃപ കൂടിയേ തീരൂ.

ദൈവസാന്നിധ്യത്തിലായിരിക്കാനും പ്രവർത്തികളെ ദൈവമഹത്വത്തിനായി സമർപ്പിക്കാനും തിരുവചനം നമ്മെ സഹായിക്കും. അതിന് ദിവസവും മുടങ്ങാതെ ഉരുവിടേണ്ട തിരുവചനം ചുവടെ ചേർക്കുന്നു.

“അതിനാൽ നിങ്ങൾ ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ, മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിൻ” (1 കോറി 10: 31).

ഈ വചനം നമുക്ക് നെഞ്ചോട് ചേർത്തുവയ്ക്കാം. ആവർത്തിച്ചുള്ള ഉരുവിടലിലൂടെ ദൈവമഹത്വത്തിനായി ഓരോ പ്രവർത്തനങ്ങളും സമർപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.