ഭയത്തെ അതിജീവിക്കാൻ അഞ്ച് വചനങ്ങൾ

ഭയം പലരുടെയും സന്തതസഹചാരിയാണ്. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പല  കാര്യങ്ങളിൽ നിന്നും മനുഷ്യരെ പിന്നോട്ടു വലിക്കുന്നത് ഭയമാണ്. നമുക്ക് ജീവിതത്തിൽ ലഭിക്കാവുന്ന പല വിജയങ്ങളും ഭയം മൂലം നമുക്ക് നഷ്ടപ്പെടുന്നുണ്ട്. ‘ഭയപ്പെടേണ്ട’ എന്ന വാക്ക് പലയാവർത്തി ബൈബിളിൽ എഴുതിയിട്ടുണ്ട്. അതുപോലെ തന്നെ വചനത്തിന്റെ ശക്തി നാമെല്ലാവരും ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവരുമാണ്. നമ്മുടെ ജീവിതത്തിൽ ഭയം എന്ന വികാരത്തെ അതിജീവിക്കാൻ സഹായിക്കുന്ന അഞ്ച് വചനങ്ങൾ ചുവടെ ചേർക്കുന്നു.

ഏശയ്യാ 41: 10

ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈ കൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും.

ജോഷ്വ 1: 9

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും ഞാൻ നിന്നോട് കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെയുണ്ടായിരിക്കും.

2 തിമോത്തി 1: 7

എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്. ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.

1 യോഹന്നാൻ 4: 18

സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പൂര്‍ണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണ്ണനായിട്ടില്ല.

ഏശയ്യാ 41: 13

നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതു കൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.