ദാവീദിന്റെ മിനുസമുള്ള അഞ്ചു കല്ലുകൾ

അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്‌. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്‌ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന്‌ എന്നെ രക്‌ഷിച്ച കര്‍ത്താവ്‌ ഈ ഫിലിസ്‌ത്യന്റെ കൈയില്‍നിന്നും എന്നെ രക്‌ഷിക്കും. (1 സാമുവല്‍ 17: 36,37)

ആടിനെ മേയിച്ചുനടന്ന ഇടയ ബാലനായ ദാവീദ് മറ്റാരും അറിയാത്ത, പുറംലോകം കാണാത്ത ആടുകളോടൊപ്പമുള്ള തൻെറ രാപകലുകളെ പ്രാർത്ഥനാകാലമാക്കി മാറ്റി ശത്രുവാകുന്ന സിംഹത്തെയും കരടിയെയു൦ തോൽപ്പിക്കാനുളള കരുത്ത് നേടി. തൻെറ സ്വകാര്യജീവിതത്തിൽ കർത്താവിനോട് ചേർന്നു വിജയം നേടിയ ദാവീദ്, പിന്നീട് ഗോലിയാത്ത് എന്ന വലിയ യുദ്ധവീരൻെറ മുമ്പിൽ പതറിയില്ല .

ഏതൊരു മനുഷ്യനും ആരും കാണാത്ത തൻെറ സ്വകാര്യജീവിത പുസ്തകത്തിൽ ഒരു രഹസ്യഏട് ഉണ്ട്. കോപിക്കുന്ന, പരദൂഷണം പറയുന്ന, ആസക്തികൾക്ക് അടിമപ്പെടുന്ന സ്വകാര്യജീവിതത്തിന്റെ രാപകലുകൾ. പിന്നെ അവന്‍ തന്റെ വടിയെടുത്തു. തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്ത്‌ സഞ്ചിയില്‍ ഇട്ടു. കവണ അവന്റെ കൈയിലുണ്ടായിരുന്നു. അവന്‍ ഫിലിസ്‌ത്യനെ സമീപിച്ചു. (1 സാമുവല്‍ 17: 40)

പാപത്തിൻെറയും പ്രലോഭനങ്ങളുടെയും വന്യമൃഗങ്ങളോട് നിൻെറ രഹസ്യ ജീവിതത്തിൽ നീ വിജയം നേടിയാൽ, പരസ്യമായ യുദ്ധത്തിൽ കർത്താവ് നിനക്ക് വിജയം നൽകും. എന്നാൽ പരിചയമില്ലാത്ത പോ൪ചട്ടയും വാളും ധരിച്ചാൽ നീ ഇടറി വീഴും. ജപമാല, വി. കുർബാന, കുമ്പസാരം, ദൈവവചനം, ഉപവാസം എന്നീ മിനുസമുള്ള അഞ്ചു കല്ലുകൾ ശത്രുവി൯െറ നെറ്റിയിൽ അറിയാൻ എപ്പോഴും നി൯െറ മടിശ്ശീലയിൽ ഉണ്ടായിരിക്കണം.

സ്വകാര്യജീവിതത്തിൽ ഓരോ ചെറിയ പാപത്തെയും നീ ജയിക്കുമ്പോൾ തിരിച്ചറിയുക, ഒരു വലിയ യുദ്ധത്തിനായി ദൈവം നിന്നെ അഭിഷേകം ചെയ്യു൦.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.