1963- ലെ ‘ബെസ്റ്റ് ഹോം മേക്കർ’; ഇന്ന് മിഷനറി സന്യാസിനി

1963- ൽ, 17-ാം വയസിൽ ഫ്രഞ്ച് ടെലിവിഷൻ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ട മുഖം, മരിയ ഹെലെന കാർഡറ്റ്. മികച്ച ‘ഹോം മേക്കർ’ ആയി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടി ഇന്ന് ഒരു സന്യാസിനിയാണ്. ഏകദേശം 60 വർഷങ്ങൾക്കു ശേഷം, ഫ്രഞ്ച് നാഷണൽ ഓഡിയോ വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ട്, ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഈ സന്യാസിനിയുടെ വെളിപ്പെടുത്തൽ.

ഇപ്പോൾ 76 വയസായെങ്കിലും സി. മരിയ, തന്റെ സമർപ്പണജീവിതത്തിൽ തികച്ചും സന്തോഷവതിയാണ്. സന്യാസിനിയായ ശേഷം, സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിച്ചിരുന്നു. തുടർന്ന് 12 വർഷം കോംഗോയിലേക്ക് ഒരു മിഷനറിയായി പോയി. അവിടെ പോളിയോ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ഡച്ച് ഡോക്ടർമാരോടൊപ്പം ജോലി ചെയ്തു. അതുപോലെ തന്നെ പെൺകുട്ടികളെ വായിക്കാനും എഴുതാനും തയ്ക്കാനും പഠിപ്പിച്ചു. പിന്നീട്, ഫ്രാൻസിലേക്കു മടങ്ങിയ ശേഷം, അവളുടെ ജന്മനാടായ നോർമണ്ടിയിലെ ബാർഫ്ളൂരിൽ ജോലി ചെയ്തു. അവിടെ ആദ്യം ഇടവകയിലും തുടർന്ന് ചെർബർഗ് ജയിലിൽ ചാപ്ലിയനായും ജോലി ചെയ്തു.

സി. മേരി-ഹെലിൻ ഇപ്പോൾ ഫ്രാൻസിലെ നാടോടികളായ ജനങ്ങളുടെ ആത്മീയസഹായത്തിനായി സമയം നീക്കിവയ്ക്കുന്നു. അവരെ മതബോധനം പഠിപ്പിക്കുന്നു. തന്റെ സമർപ്പണജീവിതത്തിന്റെ സന്തോഷം ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും തുടരുകയാണ് ഈ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.