മാതളനാരങ്ങയുടെ ‘ഹൃദയം’ തൊടുന്ന ആരോ​ഗ്യം

ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും കഴിവുള്ള ഒരു പഴമാണ് മാതളനാരങ്ങ. ആധുനിക ​ഗവേഷകരുടെ കണ്ടെത്തൽപ്രകാരം, മാതളനാരങ്ങയിൽ പ്രതീക്ഷിക്കാവുന്നതിനുമപ്പുറം ​ഗുണങ്ങളുണ്ടെന്നാണ്. മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിനു വളരെ നല്ലതാണ്. മാത്രമല്ല, ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിട്യൂമർ ഗുണങ്ങൾ കാൻസർ ചികിത്സയിലും പ്രതിരോധത്തിലും വാഗ്ദാനമാണ്. ഇനിയുമുണ്ട് മാതളനാരങ്ങയ്ക്ക് വേറെയും ​ചില ഗുണങ്ങൾ. അവ എന്തൊക്കെയാണെന്നു നോക്കാം.

പേരും പേരിനു പിന്നിലെ കാരണവും

ലാറ്റിൻപദമായ പോമം ഗ്രാന്റത്തിൽ (‘paa·muh·gra·nuht’) നിന്നാണ് മാതളനാരങ്ങ എന്ന പേര് വന്നത്. ‘ധാരാളം വിത്തുകളുടെ ആപ്പിൾ’ എന്നാണ് ഇതിനർഥം.

സീസണും വിത്തുകളും

മാതളനാരങ്ങയ്ക്കു വളരാൻ ഏറ്റവും ആവശ്യം ചൂടാണ്. ഇറാനും വടക്കേ ഇന്ത്യയുമാണ് മാതളനാരങ്ങയുടെ ജന്മദേശങ്ങൾ. എന്നാൽ, അവ യുഎസിലും വളരുന്നുണ്ട്. മിക്ക മാതളനാരങ്ങകളും കാലിഫോർണിയയിലാണ് കാണപ്പെടുന്നത്. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് മാതളനാരങ്ങയുടെ സീസൺ. പക്ഷേ, അവ വേ​ഗം കേടാകാത്തതുമൂലം ജനുവരി മാസം വരെ അവ കടകളിൽ വിൽപനയ്ക്കായി എത്താറുണ്ട്. തുകൽ പോലുള്ള തൊലിക്കുള്ളിൽ പല അറകളായിട്ടാണ് അവ കാണപ്പെടുന്നത്. ഓരോ അറയിലും നൂറുകണക്കിന് ചുവന്ന വിത്തുകൾ നിറഞ്ഞിരിക്കുന്നു, ആ വിത്തുകൾ തന്നെയാണ് നാം കഴിക്കുന്നതും.

ഹൃദയത്തിന് ഏറ്റവും മികച്ചത്

മാതളം ഹൃദയാരോ​ഗ്യത്തിനു നല്ലതാണെന്നു പറയാൻ കാരണം, ഇതിലുള്ള ആന്റിഓക്‌സിഡന്റുകളാണ്. ഈ ആന്റിഓക്‌സിഡന്റുകളെ ‘പോളിഫെനോൾ’ എന്നാണ് വിളിക്കുന്നത്. മാതളനാരങ്ങയിൽ പോളിഫെനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ഹൃദയത്തിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന രോഗങ്ങളിൽനിന്നു സംരക്ഷിക്കാൻ പോളിഫെനോളുകൾ സഹായിക്കുമെന്നതിന് തെളിവുകളുണ്ട്. അതുകൂടാതെ, മാതളനാരങ്ങയിൽ പ്യൂണിക്കലാജിൻസ് അല്ലെങ്കിൽ എല്ലഗിറ്റാനിൻസ് എന്ന പോളിഫെനോൾ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ നമ്മുടെ ഹൃദയധമനിയുടെ ഭിത്തികൾ കട്ടിയാകുന്നതു തടയാനും കൊളസ്ട്രോൾ, പ്ലാക്ക് എന്നിവയുടെ അടിഞ്ഞുകൂടൽ കുറയ്ക്കാനും സഹായിക്കുന്നു.

മാതളനാരങ്ങയുടെ മറ്റ് ചില ​ഗുണങ്ങൾ

1. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു

2. പ്രമേഹമുള്ളവരിൽ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും മെച്ചപ്പെടുത്തുന്നു

3. മൂത്രാശയ ആരോഗ്യത്തെ പിന്തുണയ്ക്കുക

4. ദഹനത്തെ പിന്തുണയ്ക്കുന്നു

5. തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.