അതിരാവിലെ ഈ വചനം ചൊല്ലി എഴുന്നേൽക്കാം

അതിരാവിലെ എഴുന്നേക്കുമ്പോൾ ഉള്ള സമയവും മനസിന്റെ സന്തോഷവും ഒരു ദിവസത്തെ നമ്മുടെ പ്രവർത്തനങ്ങളെ എല്ലാം നിയന്ത്രിക്കുന്ന ഒന്നാണ്. സന്തോഷത്തോടെ, മനസമാധാനത്തോടെ ഉണർന്നു പ്രാർത്ഥനയോടെ ദൈനംദിന ജോലികളിലേക്ക് കടക്കുമ്പോൾ കൂടുതൽ ഊർജ്ജസ്വലതയും സമാധാനവും സന്തോഷവും നമ്മുടെ ഓരോ പ്രവർത്തികളിൽ നിറയുന്നത് കാണുവാൻ കഴിയും.

പ്രഭാതത്തിൽ ആന്തരികമായ സമാധാനത്തോടെയും സന്തോഷത്തോടെയും ആയിരിക്കുവാൻ എഴുന്നേറ്റ ഉടനെ ഉള്ള മെഡിറ്റേഷൻ സഹായിക്കും. പ്രത്യേകിച്ച് അത് ദൈവവിചാരത്തോടെ ആകുമ്പോൾ നാം പോലും അറിയാതെ ദൈവം എല്ലാം ക്രമീകരിക്കുന്നത്തിനു നമുക്ക് സാക്ഷ്യം വഹിക്കുവാൻ കഴിയും. ദൈവവിചാരത്തോടെ ഒരു ദിവസം ആരംഭിക്കുവാൻ നമ്മെ സഹായിക്കുന്ന ഒരു ചെറുവചനം ചുവടെ ചേർക്കുന്നു.

“ഞാൻ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും. പ്രഭാതത്തിൽ ഞാൻ അങ്ങയുടെ കാരുണ്യത്തെ ഉച്ചത്തിൽ പ്രകീർത്തിക്കും; എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവും ആയിരുന്നു. എന്റെ ബലമായവനേ, ഞാൻ അങ്ങേയ്ക്കു സ്തുതികൾ ആലപിക്കും. ദൈവമേ അങ്ങാണ് എന്റെ ദുർഗ്ഗം, എന്നോട് കാരുണ്യം കാണിക്കുന്ന ദൈവം”( സങ്കീർത്തനം 59:16)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.