ഓരോ ദിനവും ദൈവത്തിനായി ജീവിക്കാൻ സഹായിക്കുന്ന ലളിതമായ മാർഗ്ഗം

ദൈവം നമ്മോടൊപ്പമുണ്ട് എന്ന സത്യം പലപ്പോഴും നാം മറന്നുപോകാറുണ്ട്. നമ്മുടെ ഓരോ കാൽച്ചുവടിലും ദൈവത്തിന്റെ സാന്നിധ്യമുണ്ട്. ദൈവം എന്നെ ഉപേക്ഷിച്ചു എന്ന ചിന്ത പലരെയും നിരാശയിലേക്ക് തള്ളിവീഴ്ത്തുന്നു. എന്നാൽ ദൈവം എപ്പോഴും കൂടെയുണ്ട് എന്ന സത്യം നാം ഹൃദയത്തോട് ചേർത്തുപിടിക്കണം. എങ്കിൽ ജീവിതത്തിൽ എപ്പോഴും പ്രത്യാശയുള്ളവരായിരിക്കാൻ നമുക്ക് കഴിയും. ഇതിന് നമ്മെ സഹായിക്കുന്ന വളരെ ലളിതമായ ഒരു മാർഗ്ഗമിതാ…

നമ്മൾ എവിടെപ്പോയാലും, എന്തു ചെയ്താലും ദൈവം കൂടെയുണ്ടെന്നു ചിന്തിക്കുക. സുരക്ഷിതമായി വയ്ക്കുന്ന ഓരോ കാൽവയ്പ്പിലും ദൈവത്തിന്റെ കരുതലുണ്ട് എന്ന് തിരിച്ചറിയുക. ദൈവം എല്ലായിടത്തും സന്നിഹിതനാണ്. നമ്മുടെ കാൽപ്പാദങ്ങളെ ദൈവം പിന്തുടരുന്നുണ്ട്. നമ്മുടെ ഹൃദയവിചാരങ്ങൾ പോലും അവിടുന്ന് അറിയുന്നു.

ഈ ജീവിതം ദൈവത്തിന്റെ സമ്മാനമാണ്. ദൈവികപദ്ധതികൾ ഭൂമിയിൽ നടപ്പിലാക്കുക എന്നതാണ് നമ്മെ ഭരമേല്പിച്ചിരിക്കുന്ന കടമ. അതിനാൽ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച്, അവിടുത്തെ സാന്നിധ്യത്തിൽ നമുക്ക് മുന്നോട്ടു പോകാം. ഈ ചിന്തകൾ മനസിൽ സൂക്ഷിക്കാം. അതിരാവിലെ എഴുന്നേൽക്കുമ്പോഴും, രാത്രിയിൽ കിടക്കുമ്പോഴും ദൈവം കൂടെയുണ്ടെന്നു വിശ്വസിക്കുക. അങ്ങനെ ചെയ്യുമ്പോൾ കൂടെയുള്ള ദൈവത്തെ അനുഭവിക്കാൻ നമുക്കു കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.