നിന്ദാവചനങ്ങൾ കേൾക്കുന്നമാത്രയിൽ ഉരുവിടാൻ വി. പാദ്രെ പിയോയ്ക്ക് അമ്മ പഠിപ്പിച്ചുകൊടുത്ത പ്രാർഥന

കുഞ്ഞുനാൾ മുതലേ തന്റെ മക്കൾ നന്മയിൽ വളരാൻ ആഗ്രഹിക്കുകയും അതിനായി കുറുക്കുവഴികൾ പറഞ്ഞുകൊടുക്കാനും വി. പാദ്രെ പിയോയുടെ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അസഭ്യം പറയുന്നതും ആണയിടുന്നതും ഈശോ ഇഷ്ടപ്പെടാത്ത സ്വഭാവങ്ങളാണെന്ന് കുഞ്ഞുപിയോ ചെറുപ്പത്തിലെ അമ്മയിൽ നിന്നും മനസ്സിലാക്കിയിരുന്നു. അവന്റെ സുഹൃത്തുക്കൾ ആണയിടുകയും ശാപവാക്കുകൾ ഉച്ചരിക്കുന്നതും കേട്ടാൽ പാദ്രെ പിയോ ഓടിപ്പോവുക പതിവായിരുന്നു.

അശ്ലീലഭാഷ സംസാരിക്കുന്നവരോടും ദൈവദൂഷണം പറയുന്നവരോടും കൂട്ടുകൂടാൻ പിയോയുടെ അമ്മ മരിയ ജ്യൂസെപ്പ അവനെ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ശാപവാക്കുകൾ ഉച്ചരിക്കുന്നതുകേൾക്കുമ്പോൾ ‘ദൈവം വാഴ്ത്തപ്പെടട്ടെ’ എന്ന് ഉരുവിടുന്ന ശീലം വളർത്തിയെടുക്കാൻ ആ അമ്മ കുഞ്ഞുപിയോയ്ക്ക് പരിശീലനം നൽകി.

ചുറ്റുപാടുകളിൽ പ്രലോഭനങ്ങൾ വന്നുനിറയുമ്പോൾ അവയോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള ഒരു വഴിയാണ് പിയോയുടെ അമ്മ അവനെ പരിശീലിപ്പിച്ചത്. ദൈവത്തോടൊത്തുള്ള ഈ ചെറുത്തുനില്പിൽ പാദ്രെ പിയോ ജീവിതാവസാനം വരെ വിജയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.