കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾക്ക് ഒരു വഴികാട്ടി

നല്ല മാതാപിതാക്കൾ ആയിരിക്കാൻ ഉള്ളിൽ വളരെയധികം ഊർജ്ജവും പ്രചോദനവും ആവശ്യമാണ്. കുട്ടികളുടെ സ്‌കൂളിലെ മോശം പ്രകടനം മാതാപിതാക്കളെ പലപ്പോഴും അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. കുട്ടികളുടെ പരാജയത്തിൽ അവരെ കുറ്റപ്പെടുത്താതെ ഉയർത്തെഴുനേൽക്കാൻ കഴിയുമെന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. അതിനായി മാതാപിതാക്കൾ പോസിറ്റീവ് മനോഭാവം സ്വീകരിക്കേണ്ടത് ആവശ്യമാണ്.

കുട്ടികളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുക

കുട്ടികളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതിനേക്കാൾ കുട്ടികൾ ചെയ്യുന്ന തെറ്റുകൾ മാത്രം ചൂണ്ടിക്കാണിക്കാനാണ് പല മാതാപിതാക്കൾക്കും താല്പര്യം. ചില കുട്ടികൾ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് തിരുത്താൻ ശ്രമിക്കും. എന്നാൽ ചില കുട്ടികളാകട്ടെ തങ്ങൾ എന്ത് ചെയ്താലും വിജയിക്കില്ല എന്ന ചിന്തയിൽ തളർന്നു പോകും.

അഭിനന്ദനങ്ങൾ ഒരിക്കലും പൊള്ളയായ ചില വാക്കുകൾ ആകരുത്. കുട്ടികൾ എന്ത് ചെയ്താലും അതിനെ കൂട്ട് നിൽക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവത്തെ തന്നെ തകർക്കുകയാണ്. മൂല്യങ്ങളിൽ അടിയുറച്ച തലമുറയെയാണ് നമുക്ക് ആവശ്യം. അതുകൊണ്ട് അഭിനന്ദനവും തെറ്റുതിരുത്തലും ഒരുപോലെ മാതാപിതാക്കൾ ശ്രദ്ധിക്കണം.

കുട്ടികൾക്ക് പരിധികൾ നിശ്ചയിക്കുമ്പോൾ ശ്രദ്ധിക്കണം

പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പ്രകടനം അവരെക്കുറിച്ചുള്ള മാതാപിതാക്കളുടെ അഭിലാഷങ്ങൾക്ക് ഒത്തതായിരിക്കണം എന്ന് കരുതുന്നു. കുട്ടികളെ അതേപടി സ്വീകരിക്കുന്നത് അവരെ വളരാനും സ്വന്തം ശക്തിയിൽ എങ്ങനെ ആശ്രയിക്കാമെന്ന് പഠിക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തിയെടുക്കാനും അവരെ സഹായിക്കും.

ഇത് ഒരു തരത്തിലും മത്സരബുദ്ധിയുള്ളവരാകാനുള്ള പ്രേരണയല്ല. ആത്മവിശ്വാസമില്ലായ്മ പലപ്പോഴും ശത്രുതയുടെയും അഹങ്കാരത്തിന്റെയും മുഖംമൂടിക്ക് പിന്നിൽ കുട്ടികളെ മറയ്ക്കുന്നു. കുട്ടികളുടെ വ്യക്തിപരമായ ആഗ്രഹങ്ങളും കഴിവുകളും കണക്കിലെടുക്കാത്തപ്പോൾ, അത് അവരെ കടുത്ത നിരാശയിലേക്ക് നയിക്കും. എന്നാൽ പ്രോത്സാഹനം അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വയം വളരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.