സമൂഹമാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിന് കുറുക്കുവഴികളുമായി ഒരു ഡൊമിനിക്കൻ വൈദികൻ

സമൂഹമാധ്യമങ്ങൾ ആധുനിക സുവിശേഷവത്ക്കരണത്തിനുള്ള സാധ്യതകളുടെ ലോകമാണ് തുറക്കുന്നത്. ധാരാളം സമർപ്പിതരും അത്മായരും നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ക്രിസ്തുവിനെ പങ്കുവയ്ക്കുന്നുണ്ട്. ഇന്റർനെറ്റിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിന് പേരുകേട്ട കൊളംബിയയിലെ ഡൊമിനിക്കൻ പുരോഹിതനായ ഫാ. നെൽസൺ മദീന, സോഷ്യൽ മീഡിയ വഴി സുവിശേഷം പങ്കുവയ്ക്കുന്നതിന് കത്തോലിക്കർക്ക് അഞ്ച് കുറുക്കുവഴികൾ പങ്കുവയ്ക്കുകയാണ്.

1. നന്ദിപ്രകടനം

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും അത് അനേകം ആളുകളിലേക്ക് എത്തിക്കാനും പുതിയ ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്.

എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുവിൻ. ദൈവത്തിന് എല്ലാം തികഞ്ഞവരെ ആവശ്യമില്ല. കുറവുകൾ മറച്ച് നല്ല ജീവിതം അഭിനയിക്കരുത്. നിങ്ങളുടെ ജീവിതമോ, നിങ്ങളുടെ രൂപമോ, നിങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നങ്ങളുമില്ല എന്നതുപോലെ അവതരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം നിങ്ങളെ കാണുന്ന ആളുകൾ തീർച്ചയായും പല തരത്തിലുള്ള പ്രശ്നങ്ങളാൽ ഉഴലുന്നവരും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്നവരുമായിരിക്കും.

2. നിങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനായിരിക്കുക

ഒരു കത്തോലിക്കാ വിശ്വാസിയായി തന്നെത്തന്നെ പരിചയപ്പെടുത്തിക്കൊണ്ട്, സോഷ്യൽ മീഡിയയിൽ സുവിശേഷം പ്രഘോഷിക്കുന്നവർ പലവിധത്തിൽ ക്രിസ്തുവിനെയും സഭയെയുമാണ് പ്രതിനിധീകരിക്കുന്നത്. തൽഫലമായി, സോഷ്യൽ മീഡിയയിൽ ചെയ്യുന്ന ഓരോ കാര്യങ്ങളിലും ചെറിയ ഒരു അപാകത പോലും വന്നാൽ നാം ഉദ്ദേശിച്ച സന്ദേശം പങ്കുവയ്ക്കാൻ സാധിക്കാതെ വരും. അതുകൊണ്ട് സഭയുടെ നിയമങ്ങളും ധാർമ്മികതയും പാലിക്കുക.

3. എതിർക്കുന്നവർക്കും ട്രോളന്മാർക്കും അമിത പ്രാധാന്യം നൽകരുത്

സുവിശേഷ പ്രഘോഷണത്തിന് ഇറങ്ങുന്നവർക്ക് പരിഹാസങ്ങളും ആക്രമണങ്ങളും ഉണ്ടായേക്കാം. ഇത് സംഭവിക്കുമെന്ന് ക്രിസ്തു നമ്മോട് നേരത്തെ തന്നെ വചനങ്ങളിലൂടെ നമ്മോട് പറഞ്ഞിട്ടുള്ളതാണ്. അത്തരം സന്ദർഭങ്ങളിൽ, പരിഹാസങ്ങൾക്ക് പ്രാധാന്യം നൽകാതെ സോഷ്യൽ മീഡിയ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിച്ച്, സാഹചര്യം കൈകാര്യം ചെയ്ത് മുന്നോട്ടു പോവുക.

4. യഥാർത്ഥ ജീവിതത്തിൽ ഒരു നല്ല കത്തോലിക്കനായി ജീവിക്കുക

ഒരു നല്ല കത്തോലിക്കനായി നാം ആയിരിക്കുന്ന സമൂഹത്തിൽ ജീവിക്കുക. പ്രാർത്ഥന, കൂദാശകൾ ഇവ പരിശീലിക്കുന്ന ഒരു യഥാർത്ഥ ജീവിതമാതൃകയ്ക്ക് പകരംവയ്ക്കാൻ യാതൊന്നിനും കഴിയില്ലെന്ന് ഓർമ്മിക്കുക. ഒപ്പം സുവിശേഷ പ്രഘോഷണത്തിനായി, സമൂഹമാധ്യമങ്ങളുടെ ഉപയോഗവും കൂടെ ആകുമ്പോൾ ആളുകൾ, നമ്മൾ പറയുന്നത് കേൾക്കാനും പങ്കുവയ്ക്കുവാനും തയ്യാറാകും. അപ്പോൾ നാം, വാക്കുകൾക്ക് വിലയുള്ളവരായി മാറുകയും അതിനു മറ്റുള്ളവർ വില കൽപിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.