മികച്ച മാതാപിതാക്കളാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് തങ്ങളുടെ കുട്ടികളുടെ ജീവിതത്തിലെ മികച്ച അധ്യാപകരാവുക എന്നുള്ളത്. എല്ലാം തികഞ്ഞ മാതാപിതാക്കളാകാൻ സാധിക്കില്ലെങ്കിലും രക്ഷിതാക്കൾ എന്ന ചുമതലയെ മെച്ചപ്പെടുത്താൻ അവർക്ക് സാധിക്കും. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന നാല് കാര്യങ്ങൾ ചുവടെ ചേർക്കുന്നു…

1. കുട്ടികൾ എന്തു വിചാരിക്കുമെന്ന് ഒരിക്കലും മാതാപിതാക്കൾ ചിന്തിക്കരുത്

കുട്ടികൾക്ക് ജീവിതാനുഭവങ്ങൾ കുറവാണ്. അതുകൊണ്ട്ണ്ടു തന്നെ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടത് മാതാപിതാക്കളാണ്. മാതാപിതാക്കളുടെ ലക്ഷ്യം, ഒരിക്കലും കുട്ടികളുടെ പ്രീതി സമ്പാദിക്കുക എന്നതല്ല; മറിച്ച് അവരുടെ ജീവിതനിലവാരവും നന്മയുമാണ്. തങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് കുട്ടികൾ എന്തു ചിന്തിക്കും, അവർ തങ്ങളെ കുറ്റപ്പെടുത്തുമോ എന്നൊന്നും മാതാപിതാക്കൾ ചിന്തിക്കേണ്ട ആവശ്യമില്ല.

2. മാതാപിതാക്കൾ കുട്ടികളെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

കുട്ടി ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം മാതാപിതാക്കൾ ഉടനടി സാധിച്ചു നൽകുകയാണെങ്കിൽ അവർ പല ജീവിതമൂല്യങ്ങളും നേടുകയില്ല. അതായത് ക്ഷമയും നന്ദിയുമുള്ളവരായിരിക്കുക തുടങ്ങിയവ. മറ്റുള്ളവരുമായുള്ള വിജയകരമായ ബന്ധത്തിന് നന്ദിയും ക്ഷമയും ഏറെ പ്രധാനമാണ്. മാത്രമല്ല, ഈ ജീവിതമൂല്യങ്ങളുടെ അഭാവം ദൈവവുമായുള്ള അവരുടെ ബന്ധത്തെയും സാരമായി തന്നെ ബാധിക്കും.

3. ഭൗതികജീവിതത്തിനും ആത്മീയജീവിതത്തിനും വേണ്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുക

ഭൗതിക ഉയർച്ചക്കു വേണ്ട കാര്യങ്ങൾ മാത്രമാണ് നിങ്ങൾ മക്കളെ പഠിപ്പിക്കുന്നതെങ്കിൽ അവരുടെ വളർച്ച അപൂർണ്ണമാകും. മറിച്ച് ക്രിസ്തുവിനെ അനുഗമിക്കാനും സഹോദരനെ സ്നേഹിക്കാനും കൂടി മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം. അതായത് ജീവിതത്തെ എങ്ങനെ നേരിടണമെന്നും അതുപോലെ ക്രിസ്തുവിനെ എങ്ങനെ ജീവിതത്തിൽ പകർത്തണമെന്നും ഒരുപോലെ നാം കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

4. മാതാപിതാക്കൾ തന്നെ മാതൃകയാവുക

കുട്ടികൾ അനുകരിക്കേണ്ടത് മാതാപിതാക്കളെയാണ്. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും അവർ പഠിക്കേണ്ടത് മാതാപിതാക്കളിൽ നിന്നു തന്നെയാണ്. വിശ്വാസത്തിലും മൂല്യങ്ങളിലും ഉറച്ചുള്ള ജീവിതത്തിന് കുട്ടികൾക്ക് മാതൃക മാതാപിതാക്കളായിരിക്കണം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.