കത്തോലിക്കാ സ്കൂളുകളുടെ രക്ഷാധികാരികളായ മൂന്ന് വിശുദ്ധർ

ചരിത്രത്തിലുടനീളം അധ്യാപകരും വിദ്യാലയങ്ങൾ സ്ഥാപിച്ചവരുമായ നിരവധി വിശുദ്ധരുണ്ട്. എങ്കിലും അമേരിക്കയിലെ കത്തോലിക്കാ സ്കൂളുകളുടെ രക്ഷാധികാരികളായി അറിയപ്പെടുന്നത് മൂന്ന് വിശുദ്ധരാണ്. ഈ മൂന്ന് വിശുദ്ധർ ആരാണെന്നറിയാമോ?

1. വി. ഡോൺ ബോസ്കോ

ജനുവരി 31-ന് വി. ഡോൺ ബോസ്കോയുടെ തിരുനാൾ ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ജനുവരിയിലെ അവസാന ഞായറാഴ്ചയാണ് അമേരിക്കയിൽ കത്തോലിക്കാ സ്‌കൂൾവാരം ആരംഭിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വളരെ സ്വാധീനമുള്ള ഒരു അധ്യാപകനായിരുന്നു വി. ഡോൺ ബോസ്കോ.

2. വി. എലിസബത്ത് ആൻ സെറ്റൺ

വി. എലിസബത്ത് ആൻ സെറ്റൺ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇടവക സ്കൂൾ സമ്പ്രദായത്തിന്റെ സ്ഥാപകയായി കണക്കാക്കപ്പെടുന്നു. ഈ വിശുദ്ധയുടെ കോൺഗ്രിഗേഷൻ, അധ്യാപനത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ആരംഭിച്ചത്. ഇവർ രാജ്യത്ത് നിരവധി സ്കൂളുകൾ ആരംഭിച്ചു.

3. വി. ജോൺ ന്യൂമാൻ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ കത്തോലിക്കാ സ്കൂളുകളുടെ രൂപീകരണത്തിലെ മറ്റൊരു പ്രധാന വ്യക്തിയാണ് വി. ജോൺ ന്യൂമാൻ. അദ്ദേഹം ഫിലാഡൽഫിയയിലെ ഒരു ബിഷപ്പായിരുന്നു. ഈ വിശുദ്ധനാണ് രാജ്യത്ത് ആദ്യത്തെ കത്തോലിക്കാ രൂപതാ സ്കൂൾസമ്പ്രദായം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, മറ്റു പല ബിഷപ്പുമാരും അദ്ദേഹത്തിന്റെ മാതൃക പിന്തുടരുകയും അമേരിക്കയിലുടനീളം രൂപതാസ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.