പ്രയാസകരമായ സമയങ്ങളിൽ ആശ്വാസമേകുന്ന ബൈബിളിൽ നിന്നുള്ള പത്ത് സങ്കീർത്തന ഭാഗങ്ങൾ

ഇന്നത്തെ സമൂഹത്തിൽ, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ പെട്ടെന്ന് അതിൽ തളർന്നുപോകുന്നവരാണ് മിക്കവരും. ഇത്തരമുള്ള അസ്വസ്ഥതയിൽ തുടരുന്നത് ഉത്കണ്ഠ നമ്മിൽ വർദ്ധിക്കാനും നമ്മെ കീഴടക്കാനും ഇടയാക്കും. അതിനാൽ പ്രയാസകരമായ സമയങ്ങളിൽ ആശ്വാസമേകുന്ന ബൈബിളിൽ നിന്നുള്ള പത്ത് സങ്കീർത്തന ഭാഗങ്ങളെ നമുക്ക് പരിചയപ്പെടാം.

1. ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്. (സങ്കീർത്തനങ്ങൾ 112: 7)

2. നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. (സങ്കീർത്തനങ്ങൾ 37: 5)

3. പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണു ഞാന്‍ ഉയര്‍ത്തുന്നത്. (സങ്കീർത്തനങ്ങൾ 143: 8)

4. ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. ആരുടെ വചനത്തെ ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (സങ്കീർത്തനങ്ങൾ 56:3-4)

5. നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. (സങ്കീർത്തനങ്ങൾ 121: 3)

6. കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍ പര്‍വ്വതം പോലെയാണ്. (സങ്കീർത്തങ്ങൾ 125: 1)

7. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്. (സങ്കീർത്തങ്ങൾ 145: 18).

8. ദുഷ്ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയം ചെയ്യും. (സങ്കീർത്തങ്ങൾ 32:10)

9. അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല. എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്. (സങ്കീർത്തങ്ങൾ 62: 6-7)

10. അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. (സങ്കീർത്തങ്ങൾ 9: 10)

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.