ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

നിരവധി മാസങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ സംഘർഷത്തിൽ, ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ വീണ്ടും ആവശ്യപ്പെട്ടു. ഒക്ടോബർ 19 ന് വത്തിക്കാനിൽ പതിവുള്ള പൊതുകൂടിക്കാഴ്‌ചാ സമ്മേളനത്തിന്റെ അവസരത്തിലാണ് ഉക്രൈനുവേണ്ടി പാപ്പാ വീണ്ടും ശബ്ദമുയർത്തിയത്.

“യുദ്ധത്താൽ തകർക്കപ്പെടുന്ന ഉക്രൈനിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടുപോകാം. അവിടെ നടക്കുന്ന, പീഡനങ്ങളും, മരണങ്ങളും നാശവും ഉൾപ്പെടെയുള്ള മോശം കാര്യങ്ങളെ ദൈവത്തിന്റെ പക്കലേക്ക് കൊടുക്കാം.” -പാപ്പാ കൂട്ടിച്ചേർത്തു. റഷ്യ ഉക്രൈനിൽ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുന്ന സ്ഥിതി തുടരുന്നതിനിടെയാണ്, പാപ്പാ വീണ്ടും ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാത്രം 623 ആക്രമണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ആരംഭം മുതൽ ഇന്നുവരെ 428 കുട്ടികൾ കൊല്ലപ്പെടുകയും 815 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണ ജനങ്ങൾ വസിക്കുന്ന ഇടങ്ങളിൽ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്രനിയമങ്ങൾ അനുസരിച്ച് ഭീകരതയാണെന്നും, യുദ്ധക്കുറ്റമാണെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞിരുന്നു. ഉക്രൈനുള്ള പിന്തുണ തങ്ങൾ തുടരുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.