അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം: ഉപവാസ സമരവുമായി കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ഭാരവാഹികൾ

അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാനപ്രകാരം സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ഉപവാസത്തിന്റെ നാലാം ദിവസമായ ഇന്നലെ നെയ്യാറ്റിൻകര ലത്തീൻ രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ഭാരവാഹികൾ ഉപവാസം സമരം നടത്തി. ഉപവാസം ഇന്നും തുടരും.

വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജർ മലങ്കര അതിരൂപത കോർപറേറ്റ് മാനേജർ മോൺ. ഡോ. വർക്കി ആറ്റുപുറത്ത്, നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, ഫാ. വൈ. ഡയ്‌സൺ, മോൺ. വി.പി. ജോസ്, സാലു പതാലിൽ, ഡി.ആർ. ജോസ്, ജിമ്മി ജോൺ, ബെന്നി ബിസ്വാൾ എന്നിവർ ഇന്നലെ ഉപവസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.