മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം ഇന്ന്

ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം താമരശേരി രൂപതയിലെ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ ഇന്നു നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി മത്സരവിജയികളായ അഞ്ഞൂറോളം കലാപ്രതിഭകൾ പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് എന്നീ ഇനങ്ങളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുക്കും. രാവിലെ ഒൻപതിനു പതാക ഉയർത്തും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 03.30 ന് ചേരുന്ന സമാപന സമ്മേളനം താമരശേരി വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖസന്ദേശം നൽകും. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.