ഇസ്രായേൽ അഭയാർത്ഥികളുടെ ‘മറന്നുപോയ കുട്ടികളെ’ ജറുസലേമിലെ കത്തോലിക്കാ കേന്ദ്രം സംരക്ഷിക്കുന്നു

ഇസ്രായേലിൽ ജോലി ചെയുന്ന അഭയാർത്ഥികളുടെ കുഞ്ഞുങ്ങളെ ജെറുസലേമിലെ കപ്പൂച്ചിൻ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള കേന്ദ്രം സംരക്ഷിക്കുന്നു. കാരണം, വളരെ ശക്തമായ നിയമ വ്യവസ്ഥയാണ് ഇവിടെ അഭ്യർത്ഥികൾക്കുമേൽ നിലവിലുള്ളത്.

പ്രധാനമായും ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്ത്യ,എറിത്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇവിടെ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. അവർക്ക് ഇവിടെ വിവാഹം കഴിക്കാനോ കുഞ്ഞുങ്ങൾ ഉണ്ടാകുവാനോ, വളർത്തുവാനോ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. ഇത്തരം നിയമ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നവർക്ക് വിസ റദ്ദാക്കുകയോ നാട് കടത്തലിന് വിധേയമാക്കുകയോ ചെയ്യുന്നു. എന്നാൽ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന സ്ത്രീകൾ തങ്ങളുടെ മക്കളെ വളർത്തുവാൻ വലിയ ബുദ്‌ധിമുട്ടനുഭവിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജറുസലേമിലെ കത്തോലിക്കാ കേന്ദ്രം സഹായഹസ്തമാകുന്നത്.

ഇത്തരം പരിതാപകരമായ അവസ്ഥയിൽ ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ചതാണ് സെന്റ് റേച്ചൽ സെന്റർ. കുടിയേറ്റക്കാരായ കുട്ടികൾക്ക് സംരക്ഷണവും അഭയവും നൽകുകയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. “ഈ കുഞ്ഞുങ്ങളെ വിദ്യാഭ്യാസവും മൂല്യബോധവുമുള്ളവരെയായി വളർത്തുവാൻ ഈ സെന്റർ വഴി ശ്രമിക്കുന്നു,” ഡയറക്ടർ ഫാ. ഡി ബീറ്റോണ്ടോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.