ഒഹിയോയിലെ കത്തീഡ്രലിനു നേരെ ആക്രമണം

ഒഹിയോയിലെ പ്രസിദ്ധമായ ഔർ ലേഡി, ക്വീൻ ഓഫ് മോസ്റ്റ് ഹോളി റോസറി കത്തീഡ്രലിനു നേരെ ആക്രമണം. ‘ക്രൈസ്റ്റ് ഈസ് ബ്ലാക്ക്’ എന്ന് ദൈവാലയത്തിന്റെ ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ചുവച്ചിരുന്നു. സംഭവത്തിൽ, പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞ ഒരാൾ തിങ്കളാഴ്ച ഉച്ചയോടെ ടോളിഡോ പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചു കൊലപ്പെടുത്തി.

ജനുവരി 18-നാണ് ദൈവാലയത്തിനു നേരെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടോളിഡോയിലെ ബിഷപ്പ് ഡാനിയൽ തോമസ്, ഉദ്യോഗസ്ഥന്റെ മരണത്തിലും ദൈവാലയത്തിനു നേരെ നടന്ന ആക്രമണത്തിലും ദുഃഖം രേഖപ്പെടുത്തി. “നമ്മുടെ സംരക്ഷണത്തിനായി നിലകൊള്ളുകയും മരണപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അക്രമത്തിനും അതിന്റെ എല്ലാ അടിസ്ഥാന കാരണങ്ങൾക്കും അറുതി വരുത്തുന്നതിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് അഭ്യർത്ഥിക്കുകയാണ്” – അദ്ദേഹം പറഞ്ഞു.

ദൈവാലയത്തിനു നേരെ നടന്ന ആക്രമണത്തിൽ 5,000 ഡോളർ നാശനഷ്ടമുണ്ടായതായി രൂപത അറിയിച്ചു. ദൈവാലയത്തിനു പുറത്ത് ഒരാളെ കണ്ടിരുന്നുവെന്നും എന്നാൽ ദൈവാലയത്തിനുള്ളിൽ നിന്ന് തീ ഉയർന്നപ്പോൾ മാത്രമാണ് പോലീസിനെ വിളിച്ചതെന്നും അയൽവാസികൾ വെളിപ്പെടുത്തി. തീ അപകടകരമല്ലായിരുന്നുവെങ്കിലും അത് മുൻവശത്തുള്ള വാതിലിലൂടെ തെറ്റായ ഉദ്ദേശത്തിൽ നിക്ഷേപിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.